ഡല്‍ഹി: ശാസ്ത്രസാങ്കേതിക മേഖലയിലെ മികവിനുള്ള കൗണ്‍സില്‍ ഓഫ് ഡയന്റിഫിക് ആന്‍ഡ് ഇന്‍സ്ഡ്ട്രിയല്‍ റിസര്‍ച് (സി.എസ്.ഐ.ആര്‍) നല്‍കുന്ന ശാന്തി സ്വരൂപ് ഭട്‌നാഗര്‍ പുരസ്‌കാരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസിലെ എപിഡെമിയോളജി വിഭാഗം അസോസിയറ്റ് പ്രൊഫസറും വെല്‍കം ട്രസ്റ്റ് സീനിയര്‍ ക്ലിനിക്കല്‍ ഫെലോയുമായ ഡോ. ജിമോന്‍ പന്യംമാക്കലിന്. പ്രിവന്റീവ് കാര്‍ഡിയോളജി മേഖലയിലെ സംഭാവനകള്‍ക്കാനു പുരസ്‌കാരം. 11 ശാസ്ത്രജ്ഞരെയാണ് സി.എസ്.ഐ.ആറിന്റെ 80-ാം സ്ഥാപക ദിനാഘോഷത്തില്‍ അവാര്‍ഡുകള്‍ക്ക് തെരഞ്ഞെടുത്തത്.

സി.എസ്.ഐ.ആറിന്റെ 2021ലെ യങ് സയന്റിസ്റ്റ് പുരസ്‌കാരം ഡോ. അച്ചു ചന്ദ്രന്‍ നേടി. തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റ്ിറ്റിയുട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍് ടെക്‌നോളജിയിലെ മെറ്റീരിയല്‍സ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ സയന്റിസ്റ്റാണു ഡോ. അച്ചു. പ്രിന്റഡ് ഇലക്‌ക്രോണിക് മെറ്റീരിയല്‍സുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരം.

45 വയസിനു താഴെയുള്ള മികച്ച ശാസ്ത്ര ഗവേഷകര്‍ക്കുള്ള സി.എസ്.ഐ.ആറിന്റെ പുരസ്‌കാരം മറ്റു 10 പേര്‍ക്കു കൂടി ലഭിച്ചു. ജേതാക്കള്‍ക്ക് 65 വയസുവരെ പ്രതിമാസം 15,000 രൂപ വീതം ലഭിക്കും.

കള്ളനോട്ടു തടയാനായി പ്രത്യേക മഷിയും ഫ്‌ളൂറസന്റ് തന്മ്രാത്രകളും വികസിപ്പിഞ്ഞതിന് എന്‍.ഐ.ഐ.എ.എസ്.ടിക്കു ഫിസിക്കല്‍ സയന്‍സ് മേഖലയില്‍ പ്രത്യേക അംഗീകാരം ലഭിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന ഇന്നവേഷന്‍ അവാര്‍ഡില്‍ കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആഷ്‌ലിന്‍ റെനി വര്‍ഗീസ്, ഹന്ന ശോശ എന്നിവര്‍ക്കു നാലാം സ്ഥാനം ലഭിച്ചു. വീട്ടിലെ ഗ്യാസ് ചോര്‍ച്ചയടക്കം കണ്ടെത്താന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ഡോഗ് എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണ് ഇവര്‍ വികസിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here