കഴിഞ്ഞ വര്‍ഷത്തെ ഫീസ്, ലിക്വിഡേറ്റഡ് ഡാമേജ് വേണ്ട, കുട്ടികളെ കിട്ടാന്‍ നേരത്തെ കരാറൊപ്പിട്ട് സ്വാശ്വയ എഞ്ചിനിയറിംഗ് കോളജുകള്‍

0

50 % സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കും, കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടനയില്‍ മാറ്റമില്ല, പഠനം ഇടക്ക് ഉപേക്ഷിച്ചു പോകേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടിയിരുന്ന ലിക്വിഡേറ്റഡ് ഡാമേജസ് ഒഴിവാക്കി, ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റും അനുബന്ധ രേഖകളും പരിശോധനക്കുശേഷം വിദ്യാര്‍ത്ഥികള്‍ക്ക് മടക്കി നല്‍കും… പ്ലസ് ടൂ പരീക്ഷാ ഫലം വരുന്നതിനും മണിക്കൂറുകള്‍ക്കുമുമ്പ് സ്വാശ്രയ എഞ്ചിനിയറിംഗ് കോളജുകളുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു.

ലിക്വിഡേറ്റഡ് ഡാമേജ് ഒഴിവാക്കപ്പെട്ടതോടെ ഇടയ്ക്ക് പഠനം ഉപേക്ഷിക്കേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വലിയ സാമ്പത്തിക ഭാരം ഒഴിവാകും. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ കോളജുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയും കുട്ടികള്‍ അയല്‍ സംസ്ഥാനങ്ങളില്‍ അഡ്മിഷന്‍ എടുക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് 97 കോളജുകള്‍ക്കു വേ്ണ്ടി കേരള സെല്‍ഫ് ഫിനാന്‍സിംഗ് എഞ്ചിനിയറിംഗ് കോളജ് മാനേജുമെന്റ് പ്രസിഡന്റ് ബിജു രമേ, സെക്രട്ടറി മധു എന്നിവരും വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി ജെയിംസ് രാജുവും കരാര്‍ ഒപ്പിട്ടത്. വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പുതിയ കോഴ്‌സുകള്‍ അനുവദിക്കു്ന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെയും ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: ഉഷാ റ്റൈറ്റസിന്റെയും സാന്നിദ്ധ്യത്തിലാണ് കരാര്‍ ഒപ്പുവച്ചത്.
ആദ്യമായാണ് പ്ലസ് ടു റിസള്‍ട്ട് വരുന്നതിന് മുമ്പ് എഞ്ചിനീയറിംഗ് കോളേജുകളുമായി കരാര്‍ ഒപ്പിടുന്നത്. ലിക്വിഡേറ്റഡ് ഡാമേജസ് ഒഴിവാക്കുന്നതോടു കൂടി ഇടയ്ക്ക് പഠനം ഉപേക്ഷിക്കേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വലിയൊരു സാമ്പത്തികഭാരമാണ് ഒഴിവായി കിട്ടുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here