തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പുര്‍ത്തിയായി. ഒന്നു മുതല്‍ ഏഴുവരെ, 10, 12 ക്ലാസുകളാണ് നവംബര്‍ ഒന്നിനു ആരംഭിക്കുന്നത്. എല്ലാ ക്ലാസുകളും നവംബര്‍ 15ന് ആരംഭിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.

42,65,273 വിദ്യാര്‍ത്ഥികളാണ് രണ്ടു ഘട്ടമായി സ്‌കൂളിലെത്തുക. ഇതില്‍ 6,07,702 പേര്‍ നവാഗതരാണ്. സര്‍ക്കാര്‍- എയ്ഡഡ് മേഖലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാം ക്ലാസില്‍ ഇക്കൊല്ലം എത്തിയത്. ഒന്നാം ക്ലാസിനു പുറമേ രണ്ടാം ക്ലാസുകാരും ആദ്യമായാണ് സ്‌കൂളിലെത്തുന്നത്. രണ്ടാം ക്ലാസിലേക്കെത്തുന്നവര്‍ ഒന്നാം ക്ലാസ് പഠനം പുര്‍ത്തിയാക്കിയത് ഓണ്‍ലൈനിലൂടെയാണ്.

സ്‌കൂളുകളിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 15,452 സ്‌കൂളുകളില്‍ ഫിറ്റ്‌നസ് ലഭിക്കാനുള്ളവയുടെ എണ്ണം 446 ആണ്. 1474 സ്‌കൂളുകളില്‍ സ്‌കൂള്‍ ബസ്സുകള്‍ പ്രവര്‍ത്തനക്ഷമമാകാനുണ്ട്. വാക്‌സീന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം 2609 ആണ്. സോപ്പ്, ഹാന്‍ഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിന് 2.85 കോടി രൂപ സ്‌കൂളുകള്‍ക്കു നല്‍കി. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് ചെലവുകള്‍ക്കായി 105.5 കോടി രൂപ സ്‌കുളുകള്‍ക്കു മുന്‍കൂറായി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here