സ്‌കൂള്‍ കലോത്സവം മൂന്നു ദിവസമായി ചുരുക്കി

0

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇക്കുറി മൂന്ന് ദിവസം മാത്രം. ഡിസംബര്‍ 7, 8, 9 തിയതികളില്‍ ആലപ്പുഴയിലാണ് മത്സരം നടക്കുക. ആദ്യമായാണ് മൂന്ന് ദിവസങ്ങളില്‍ സ്‌കൂള്‍ കലോത്സവം നടത്തുന്നത്. രചനാ മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമായായിരിക്കും നടത്തുക. സ്‌റ്റേജ് ഇതര മത്സരങ്ങളായ കഥ, കവിത, കാര്‍ട്ടൂണ്‍, ചിത്രരചന തുടങ്ങിയവ ജില്ലാ തലത്തില്‍ നടത്തി ഇതിലെ മികച്ചവ സംസ്ഥാന തലത്തില്‍ പരിഗണിക്കാനാണ് തീരുമാനം.

കായികമേളയും മൂന്ന് ദിവസം മാത്രമായി ചുരുക്കാനാണ് തീരുമാനം. ഒക്ടോബര്‍ 26, 27, 28 തിയതികളിലായിരിക്കും കായികമേള. സ്‌കൂള്‍ തല മത്സരങ്ങള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ 13 വരെയായിരിക്കും. സബ് ജില്ലാതല മത്സരം ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ മൂന്ന് വരെയും ജില്ലാതല മത്സരങ്ങള്‍ നവംബര്‍ 12 മുതല്‍ 24 വരെയുമായിരിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here