ഓണാവധി പുന:ക്രമീകരിച്ചു, സര്‍വകലാശാലയും ഓണാവധിക്കായി നേരത്തെ അടച്ചു

0

തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓണാവധി പുന:ക്രമീകരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച മുതല്‍ 29 വരെയാക്കി അവധി പുതുക്കി നിശ്ചയിച്ചു. ഈ മാസം 20ന് സ്‌കൂളുകള്‍ അടയ്ക്കാനും 30ന് തുറക്കാനുമാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെയുളള പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളും വെള്ളിയാഴ്ച പൂട്ടുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സര്‍വകലാശാലയും ഓണാവധിക്കായി നേരത്തെ അടച്ചു. പരീക്ഷാ തീയതികളിലും മാറ്റം വരുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here