സ്‌കൂള്‍ തുറന്ന് ആറുമാസംകഴിഞ്ഞാലും പാഠപുസ്തക അച്ചടിയും വിതരണവുമൊന്നും പൂര്‍ത്തിയാകാത്ത പൂര്‍വ്വകാലത്തിന് ഇത്തവണ അവധി. അടുത്തകൊല്ലത്തെ പാഠപുസ്തങ്ങള്‍ എല്ലാംതന്നെ അച്ചടിപൂര്‍ത്തിയാക്കിയതോടെ മേയ് 2ന് വിതരണം തുടങ്ങും. എല്‍.പി, യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണവും ഇതോടൊപ്പം നടക്കും. മേയ് 18ന് ഇടതുസര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷങ്ങള്‍ കണ്ണൂരില്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ പാഠപുസ്തകവിതരണം നേരത്തേയാക്കുന്നത്. എല്ലാക്കൊല്ലവും പാഠപുസ്തകവിതരണം വൈകുന്നതിനെച്ചൊല്ലിയുള്ള പരാതികള്‍ ഉയരുക പതിവാണ്. ഇത്തവണ അത്തരം പരാതികള്‍ ഒഴിവാക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here