ഡല്‍ഹി: രണ്ടാം ക്ലാസ്​ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക്​ ഹോംവര്‍ക്ക്​ വേണ്ട, സ്​കൂളുകളില്‍ ഡിജിറ്റല്‍ ത്രാസും ലോക്കറുകളും സ്​ഥാപിക്കണം, ചക്രങ്ങളുള്ള സ്​കൂള്‍ ബാഗുകള്‍ അനുവദിക്കരുത്​ തുടങ്ങിയ നിര്‍ദേശങ്ങളുമായി സ്​കൂള്‍ ബാഗുകളുടെ ഭാരം കുറക്കുന്നതിനുള്ള പുതിയ നയം വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലുള്‍പ്പെടുത്തിയിരിക്കുന്ന നിര്‍ദേശങ്ങളനുസരിച്ച്‌​ സ്​കൂള്‍ വിദ്യാര്‍ഥികളുടെ ശരീരഭാരത്തി​െന്‍റ പത്ത്​ ശതമാനത്തില്‍ താഴെയായിരിക്കണം സ്​കൂള്‍ ബാഗി​ന്‍റ ഭാരം. ഒന്നാം ക്ലാസ്​ മുതല്‍ പത്താം ക്ലാസ്​ വരെയുള്ള കുട്ടികളുടെ കാര്യത്തില്‍ ഇത്​ ബാധകമാണ്​. ഇതുസംബന്ധിച്ച്‌​ നടത്തിയ ഗവേഷണങ്ങളുടെയും അന്താരാഷ്​ട്ര തലത്തില്‍ നിലനില്‍ക്കുന്ന മാനദണ്ഡങ്ങളുടെയും അടിസ്​ഥാനത്തിലാണ്​ ഈ നിര്‍ദേശം തയാറാക്കിയതെന്ന്​ നയത്തില്‍ പറയുന്നു. രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ പരമാവധി ഭാരം 22 കിലോയാണെങ്കില്‍ അവരുടെ ബാഗി​ന്‍റ ഭാരം രണ്ട്​ കിലോയില്‍ കൂടാന്‍ പാടില്ല.

പ്ലസ് ടു തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഭാരം 35 മുതല്‍ 50 കിലോ വരെ ആയതിനാല്‍ സ്‌കൂള്‍ ബാഗുകളുടെ ഭാരം അഞ്ച് കിലോയില്‍ അധികമാകരുത്​. സ്​കൂളുകളില്‍ ഡിജിറ്റല്‍ ത്രാസ്​ സ്​ഥാപിച്ച്‌​ സ്​കൂള്‍ ബാഗുകളുടെ ഭാരം പതിവായി പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്​. ഭാരംകുറഞ്ഞ മെറ്റീരിയല്‍ കൊണ്ട്​ ഉണ്ടാക്കിയ ബാഗുകള്‍ക്ക്​ സ്​പോഞ്ച്​ പിടിപ്പിച്ച, അഡ്​ജസ്​റ്റ്​ ചെയ്യാന്‍ കഴിയുന്ന രണ്ട്​ സ്​ട്രാപ്പുകള്‍ ഉണ്ടാകണം. നടകള്‍ കയറു​േമ്ബാള്‍ കുട്ടികള്‍ക്ക്​ ബുദ്ധിമുട്ടാകും എന്നതിനാല്‍ ചക്രങ്ങളുള്ള ബാഗ്​ അനുവദിക്കാനാകില്ലെന്നും നയത്തിലുണ്ട്​.

ഗുണനിലവാരമുള്ള ഉച്ചഭക്ഷണവും കുടിവെള്ളവും സ്​കൂളുകള്‍ ഉറപ്പാക്കണം. കുട്ടികള്‍ ചോറ്റുപാത്രവും വെള്ളക്കുപ്പിയും കൊണ്ടുവരുന്നത്​ ഒഴിവാക്കാന്‍ ഇത്​ സഹായിക്കും. പാഠപുസ്തകങ്ങളില്‍ പ്രസാധകര്‍ ജി.എസ്​.എം അടക്കമുള്ള ഭാരം രേഖപ്പെടുത്തണമെന്ന നിര്‍ദേശവും നയത്തിലുണ്ട്​. അധികസമയം ഇരുന്ന് പഠിക്കാന്‍ കഴിയാത്തതിനാല്‍ രണ്ടാം ക്ലാസ്​ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഹോം വര്‍ക്ക് നല്‍കരുത് എന്നതാണ്​ പ്രധാന നിര്‍ദേശങ്ങളിലൊന്ന്​.

മൂന്ന് മുതല്‍ അഞ്ച് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ പരമാവധി രണ്ട് മണിക്കൂര്‍ വരെയേ ഹോംവര്‍ക്ക് നല്‍കാവൂ. ആറ് മുതല്‍ എട്ട് വരെയുള്ള വിദ്യാര്‍ഥലകള്‍ക്ക് ഓരോ ദിവസവും പരമാവധി ഒരു മണിക്കൂര്‍ വരെ ഹോം വര്‍ക്ക് നല്‍കാമെന്നും ഒമ്ബത് മുതല്‍ പന്ത്രണ്ട് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിദിനം രണ്ട് മണിക്കൂറിലധികം ഹോം വര്‍ക്ക് നല്‍കരുതെന്നും നിര്‍ദേശമുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here