ഉതുപ്പുമാരെ മാറ്റി നിർത്തി നഴ്‌സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്യാൻ സൗദി സർക്കാർ വരുന്നു

0

കോട്ടയം: ഉതുപ്പുമാരെ മാറ്റി മാറ്റിനിർത്തി നഴ്‌സുകമാരുടെ റിക്രൂട്ടിംഗിലെ പകൽകൊള്ള തടയാനുള്ള നടപടികൾക്ക് കുറച്ചെങ്കിലും ഫലം കാണുന്നു. വിദേശ രാജ്യങ്ങൾ നേരിട്ട് റിക്രൂട്ടിംഗ് തുടങ്ങി. സുപ്രീം കോടതിയുടെ പ്രത്യേക അനുമതിയോടെ സൗദി ആരോഗ്യ മന്ത്രാലയം 17 മുതൽ 27 വരെ ഡൽഹി, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ പ്രത്യേക ഇന്റർവ്യുകൾ നടത്തും.

സ്റ്റാഫ് നഴ്‌സുമാരെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി ഈ മാസം 17 മുതൽ 27 വരെ മൂന്ന് പ്രധാന നഗരങ്ങളിൽ എത്തുമെന്ന് സൗദി എംബസി സർക്കാർ ഏജൻസികളെ അറിയിച്ചു. 11 സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് പുറമേ സർക്കാർ അംഗീകൃത ഏജൻസികൾക്കും നഴ്‌സുമാരെ എത്തിക്കാനുള്ള അറിയിപ്പ് സൗദി എംബസിയിലെ ഹെൽത്ത് എംപ്ലോയ്‌മെന്റ് അറ്റാഷെ എഹിയ മൊഫാറ ഫൈഫിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

ഇതോടെ നഴ്‌സുമാർക്ക് ബയോടേറ്റ നേരിട്ട് അയച്ച് വിദേശ ജോലി നേടാനും അവസരം ഒരുങ്ങും. പത്താം ക്ലാസിലും പ്ലസ്ടൂവിലും 70 ശതമാനം മാർക്ക് നിർബന്ധമാക്കിയിട്ടുണ്ട. രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഇന്റർവ്യൂവിൽ പങ്കെടുക്കാൻ നിർബന്ധമാണ്. ഒക്‌ടോബർ 20 വരെ നിലവിലെ ഇന്റർവ്യൂവിന് അപേക്ഷിക്കാനാവും.

കുവൈറ്റ് ആരോഗ്യ മന്ത്രാലയം ദുബായിൽ നേരിട്ട് നടത്തിയ റിക്രൂട്ട്‌മെന്റിൽ 1200 പേർ യോഗ്യത നേടിയിരുന്നു. എന്നാൽ ഉദുപ്പ് അടക്കമുള്ളവർ അണിയറിയിലുണ്ടായിരുന്നുവെന്ന അരോപണത്തെ തുടർന്ന് റിക്രൂട്ട് വിവാദമായിരുന്നു. യോഗ്യത നേടിയവരുടെ എമിഗ്രേഷൻ ക്ലിയറൻസ് അടക്കമുള്ള കാര്യങ്ങളിൽ ആശങ്ക തുടരുകയാണ്. ഇക്കാര്യത്തിൽ ഡിസംബറിൽ ചർച്ചകൾ നടക്കുമെന്നാണ് സൂചന.

അതേസമയം വിദേശത്തേക്കുള്ള ഇന്ത്യക്കാരുടെ റിക്രൂട്ട്‌മെന്റിന് ഇമൈഗ്രേറ്റ് സംവിധാനം ഏർപ്പെടുത്തിയതിനെത്തുടർന്നുള്ള ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ കേന്ദ്ര വിദേശകാര്യ സെക്രട്ടറി എ.കെ. അഗർവാളിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം യു.എ.ഇ അധികൃതരുമായി ചർച്ച നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here