തിരുവനന്തപുരം: കേരള എഞ്ചിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളുടെ (കെ.ഇ.എ.എം) പ്രവേശന പരീക്ഷ ജൂലൈ 16നു നടക്കും. രാവിലെയും ഉച്ചയ്ക്കുമായി രണ്ടു പേപ്പറുകളില്‍ പരീക്ഷ നടത്തും. കേരളത്തിനു പുറത്തുള്ളവര്‍ക്കു പരീക്ഷാ കേന്ദ്രം മാറ്റാന്‍ അവസരമുണ്ടാകും. ജൂണ്‍ ഒന്നിനു സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും.

പോളിടെക്‌നിക്കിനുശേഷം ലാറ്ററല്‍ എന്‍ട്രി വഴിയുള്ള എന്‍ജിനിയറിംഗ് പ്രവേശനത്തിനു പ്രത്യേക പരീക്ഷ ഉണ്ടാകില്ല. മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കുറി പ്രവേശനം അനുവദിക്കുക. വീടിനടുത്തുള്ള പോളിടെക്‌നിക്കുകളില്‍ പരീക്ഷ എഴുതാനുള്ള അവസരം നല്‍കും.

കേരള സര്‍വകലാശാലയുടെ ബിരുദ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഈ മാസം 21നു ആരംഭിക്കും. വിദൂര വിദ്യാഭ്യാസം വഴിയുള്ള ബിരുദ കോഴസുകളുടെ അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷ മേയ് 28ന് തുടങ്ങുമെന്നും സര്‍വകലാശാല വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here