89 തസ്തികയിലേക്ക് പി.എസ്.സി. വിജ്ഞാപനം അടുത്തയാഴ്ച

0
5

തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് (വിവിധ കമ്പനി, കോര്‍പറേഷന്‍, ബോര്‍ഡ്), ഫോറസ്റ്റ് ഡ്രൈവര്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (റവന്യൂ), മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, ലക്ചറര്‍ ഇന്‍ ജനറല്‍ സര്‍ജറി, വിവിധ വിഷയങ്ങളിൽ ഹയർസെക്കൻഡറി ടീച്ചർ ഉൾപ്പെടെ വിവിധ വകുപ്പുകളില്‍ 89 തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി.എസ്.സി.  തീരുമാനിച്ചു.

വിഎച്ച്എസ്ഇ ഇന്‍സ്ട്രക്ടര്‍, പൊലീസ് കോണ്‍സ്റ്റബിള്‍ ടെലി കമ്യൂണിക്കേഷന്‍ തുടങ്ങിയ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിനായുള്ള വിജ്ഞാപനം അടുത്തയാഴ്ച പുറത്തിറക്കാനും തിങ്കളാഴ്ച ചേര്‍ന്ന  യോഗം തീരുമാനിച്ചു. കമ്പനി/കോർപ്പറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് തസ്തികയ്ക്ക് നിലവിൽ റാങ്ക്പട്ടികയുണ്ട്. ജൂൺ 30-ന് കാലാവധി അവസാനിക്കും. പ്രധാന വിഷയങ്ങളുടെ ഹയർസെക്കൻഡറി ടീച്ചർ റാങ്ക്പട്ടികകൾ കഴിഞ്ഞ ഡിസംബർ 31-ന് റദ്ദായിരുന്നു.

കോളേജ് വിദ്യാഭ്യാസവകുപ്പില്‍ (ട്രെയ്നിങ് കോളേജുകളില്‍) ലക്ചറര്‍ ഇന്‍ നാച്വറല്‍ സയന്‍സ്, വ്യവസായ പരിശീലനവകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്, പട്ടികജാതി-പട്ടികവര്‍ഗക്കാരില്‍നിന്നുള്ള നിയമനം) തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്താനും യോഗം തീരുമാനിച്ചു.

കെഎസ്ആര്‍ടിസിയില്‍ റിസര്‍വ് ഡ്രൈവര്‍ (രണ്ടാം എന്‍സിഎ-എസ്ടി വിജ്ഞാപനം), ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി-പട്ടികവര്‍ഗക്കാരില്‍നിന്നുള്ള നിയമനം/പട്ടികവര്‍ഗക്കാരില്‍നിന്നുള്ള നിയമനം) ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് ലിമിറ്റഡില്‍ ലബോറട്ടറി അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. പി.എസ്.സി. ഗസ്റ്റ് ഹൗസിന്റെ ദിവസവാടക 150 ആക്കി കുറയ്ക്കാൻ യോഗം തീരുമാനിച്ചു. 75 രൂപയിൽനിന്ന് 250 ആക്കി വാടക വർധിപ്പിക്കാൻ കമ്മിഷൻറെ കഴിഞ്ഞ യോഗത്തിലാണ് തീരുമാനിച്ചത്. ഇതിനെതിരേ മുൻ അംഗങ്ങൾ ചെയർമാന് നൽകിയ പരാതി പരിഗണിച്ചാണ് തീരുമാനം.

 

LEAVE A REPLY

Please enter your comment!
Please enter your name here