പ്ലസ് വണ്‍ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കവാടത്തിലൂടെ മാത്രം പ്രവേശനം, യൂണിഫോം നിര്‍ബന്ധമാക്കില്ല

തിരുവനന്തപുരം: ഈ മാസം 24നു ആരംഭിക്കുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്ക് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ഒരു കവാടത്തിലൂടെ മാത്രം പ്രവേശിപ്പിക്കും. കവാടത്തില്‍ സാനിറ്റൈസന്‍ നല്‍കാനും ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനം ഒരുക്കും. യൂണിഫോം നിര്‍ബന്ധമല്ല. ശീതീകരിച്ച ക്ലാസ് മുറികള്‍ പരീക്ഷയ്ക്ക് ഉപയോഗിക്കില്ല.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് എല്ലാ വിദ്യാലയങ്ങളിലും മേഖലാ ഉപമേധാവിമാരുടെ നേതൃത്വത്തില്‍ മൈക്രേ പ്ലാന്‍ തയാറാക്കും. പരീക്ഷാ ഹാള്‍, ഫര്‍ണീച്ചര്‍, സ്‌കൂള്‍ പരിസരം തുടങ്ങിയവ 22നു മുമ്പ് അണുവിമുക്തമാക്കും. ശരീരോഷ്മാവ് കൂടുതലുള്ള കുട്ടികളെയും ക്വാറന്റീനിലുള്ള വിദ്യാര്‍ത്ഥികളെയും പ്രത്യേകം ക്ലാസ്മുറികളില്‍ പരീക്ഷ എഴുതിപ്പിക്കും.

കോവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കില്‍ വിവരം മുന്‍കൂട്ടി ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ബന്ധപ്പെട്ടവര്‍ക്ക് പി.പി.ഇ കിറ്റ് ലഭ്യമാക്കാനുള്ള നടപടി ചീഫ് സൂപ്രണ്ടുമാര്‍ കൈക്കൊള്ളണം.

അനധ്യാപക ജീവനക്കാര്‍, പി.ടി.എ അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്താനും മന്ത്രി വി.ശിവന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ തീരുമാനമായി. .

LEAVE A REPLY

Please enter your comment!
Please enter your name here