തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച നടക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റി. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

എം.ജി, കേരള, കാലിക്കറ്റ്, കൊച്ചി, ആരോഗ്യ സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. രണ്ടാം വര്‍ഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകളും ഐ.ടി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി കമ്പ്യുട്ടര്‍ സയന്‍സ് പരീക്ഷകളും മാറ്റിയതായി കണ്ണൂര്‍ സര്‍വകലാശാല വ്യക്തമാക്കി. തലശ്ശേരി ക്യാമ്പസിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ പരീക്ഷയ്ക്കു മാറ്റമില്ല.

സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡിന്റെ എച്ച്.ഡി.സി പരീക്ഷയും മാറ്റി. മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ നവംബര്‍ ഒന്നിനു പ്ലസ് ടൂ ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുമ്പായി നടത്തും. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എഞ്ചിനിയറിംഗ്, പോളിടെക്‌നിക് കോളജുകളുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here