പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടാല്‍ ശൗചാലയം ഉപയോഗിക്കാന്‍ സൗകര്യം ഒരുക്കണം

0

തിരുവനന്തപുരം: പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടാല്‍ ശൗചാലയം ഉപയോഗിക്കാന്‍ സൗകര്യം നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.

കുട്ടികള്‍ക്ക് ശൗചാലയം ഉപയോഗിക്കാന്‍ ആവശ്യമായ ക്രമീകണങ്ങള്‍ പരീക്ഷാ ചീഫ് സൂപ്രണ്ട് ഏര്‍െപ്പടുത്തണം. പരീക്ഷ എഴുതാനെത്തുന്ന കുട്ടികള്‍ക്ക് യാതൊരു മാനസിക സംഘര്‍ഷവും കൂടാതെ പരീക്ഷയെഴുതാനുള്ള സൗകര്യം ഒരുക്കണമെന്നും ചീഫ് സൂപ്രണ്ടുമാര്‍ക്ക് ഉത്തരവില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊല്ലം കടയ്ക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കിടെ ശൗചാലയത്തില്‍ പോകാന്‍ അനുവദിക്കാതിരുന്നപ്പോള്‍ വിദ്യാര്‍ത്ഥി പരീക്ഷാ ഹാളില്‍ മലമൂത്ര വിസര്‍ജനം നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here