ഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടൂ പരീക്ഷ ഉപേക്ഷിച്ചു. പരീക്ഷ നടക്കില്ലെങ്കിലും പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സമയബന്ധിതമായി പ്രസിദ്ധീകരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നിര്‍ണ്ണായ തീരുമാനം. പരീക്ഷ റദ്ദാക്കിയ തീരുമാനം സ്വാഗതാര്‍ഹമെന്ന് സി.ബി.എസ്.ഇ മാനേജുമെന്റുകള്‍ പ്രതികരിച്ചു. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നേരത്തെ പത്താം ക്ലാസ് പരീക്ഷകള്‍ ഉപേക്ഷിക്കുകയും പ്ലസ് ടൂ പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച സുപ്രീം കോടതിയിലെത്തിയ കേസുകളില്‍ വ്യാഴാഴ്ച സര്‍ക്കാര്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അടിയന്തര തീരുമാനം.