ഇക്കുറി നീറ്റ് നീറ്റായി, സംസ്ഥാനത്ത് ഒരു ലക്ഷത്തോളം പേര്‍ പരീക്ഷ എഴുതി

0

തിരുവനന്തപുരം: മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ നീറ്റ് അവസാനിച്ചു. തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളില്‍ നിന്നായി ഒരു ലക്ഷത്തോളം പേരാണ് കേരളത്തില്‍ പരീക്ഷ എഴുതിയത്.

പരീക്ഷ കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ തന്നെ തിരക്കായിരുന്നു. 7.30 മുതല്‍ പരീക്ഷാര്‍ത്ഥികളെ അകത്തു കയറ്റി തുടങ്ങി. കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നേരത്തെ നല്‍കിയിരുന്നതിനാല്‍ പരിശോധനകള്‍ സംബന്ധിച്ച വിവാദങ്ങള്‍ ഒഴിവായി. എന്നാല്‍, കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ലിക് സ്‌കൂളില്‍ രണ്ടു വിദ്യാര്‍ത്ഥികളുടെ ഫുള്‍സ്ലീവ് വസ്ത്രത്തിന്റെ കൈ അധികൃതര്‍ മുറിപ്പിച്ചതില്‍ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു.

തമിഴ്‌നാട്ടില്‍നിന്ന് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിയുടെ പിതാവ് ഹൃദയാഘാതം മൂലം കൊച്ചിയില്‍ മരണപ്പെട്ടു. തിരുവാരൂര്‍ സ്വദേശി കൃഷ്ണസ്വാമി ശ്രീനിവാസനാണ് മരണപ്പെട്ടത്. മകന്‍ കസ്തൂരി മഹാലിംഗം പരീക്ഷയെഴുതുന്നതിനെ ബാധിക്കാതെ ഈ ദുഖകരമായ സംഭവം ജില്ലാ അധികാരികളും പോലീസ് മേധാവികളും കൈകാര്യം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എല്ലാ ഏര്‍പ്പാടുകളും ചെയ്തു. സംസ്ഥാന അതിര്‍ത്തി വരെ നമ്മുടെ ഉദ്യോഗസ്ഥര്‍ മൃതദേഹത്തെ അനുഗമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here