നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ, നടത്തിപ്പിന് പുതിയ ഏജന്‍സി

0

ഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ നീറ്റ്, ജെഇഇ, ജെഇടി, നെറ്റ് തുടങ്ങിയ പ്രവേശന പരീക്ഷകള്‍ക്ക് പുതിയ രീതി. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ കീഴിലായിരിക്കും പരീക്ഷ. എന്നാല്‍ സിലബസിനും പരീക്ഷാ ഫീസിനും മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

നിലവില്‍ സി.ബി.എസ്.ഇക്കു കീഴിലാണ് പരീക്ഷകള്‍ നടക്കുന്നത്. നെറ്റ് പരീക്ഷ ഡിസംബറിലും ജെഇഇ ജനുവരി, ഏപ്രില്‍ മാസങ്ങളിലുമായിരിക്കും നടക്കുക. നീറ്റ് ഫെബ്രുവരി, മെയ് മാസങ്ങളില്‍ നടക്കും.

വിദ്യാര്‍ഥികള്‍ വര്‍ഷത്തില്‍ രണ്ടു തവണ നീറ്റ് എഴുതാന്‍ അവസരമുണ്ടാവും. അതില്‍ മികച്ച സ്‌കോര്‍ ആയിരിക്കും പ്രവേശനത്തിന് പരിഗണിക്കുക. ജെഇഇ പരീക്ഷകളും വര്‍ഷത്തില്‍ രണ്ടു തവണയോ ഒരു തവണയെ എഴുതാം.

പരീക്ഷകള്‍ കമ്പ്യൂട്ടര്‍ വഴി നടത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. കോപ്പിയടിയും മറ്റും ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here