തിരുവനന്തപുരം| എം.ബി.ബി.എസ്., ബി.ഡി.എസ്. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലു മുതല്‍ അലോട്ട്മെന്റ് മെമ്മോ പ്രിന്റൗട്ട് എടുക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും സൗകര്യമുണ്ടാകും. ഫീസ്/ബാക്കി തുക (ബാധകമെങ്കില്‍) അടച്ചതിനുശേഷം 16 മുതല്‍ 19ന് ഉച്ചയ്ക്ക് രണ്ടിനുമുന്പ് രേഖകളുമായി കോളേജില്‍ പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളില്‍ കോളേജില്‍ ഹാജരായി പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെ അലോട്ട്മെന്റ് റദ്ദാക്കും. രണ്ടാം അലോട്ട്മെന്റിനുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് ഓണ്‍ലൈന്‍ മോപ് അപ് കൗണ്‍സലിങ്ങിലൂടെ നികത്തും.
MBBS, BDS Second Allotment list Published