മികവിന്റെ കാര്യത്തില്‍ മിന്നിത്തെളിഞ്ഞ് യൂണിവേഴ്സ്റ്റി കോളജ്

0

തിരുവനന്തപുരം: സമരം ചെയ്യുന്ന പിള്ളേരുള്ള കോളജെന്ന അപഖ്യാതി പരത്തി എല്ലാക്കാലത്തും പാളയം യൂണിവേഴ്‌സിറ്റി കോളജിനെ അവഹേളിക്കുക പതിവാണ്. ഏറ്റവും കൂടുതല്‍ പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കോളജിനെ കരിവാരിതേയ്ക്കുന്നതില്‍ സ്വകാര്യകോളജുകളും മാധ്യമങ്ങളും പ്രത്യേക താത്പര്യവും കാട്ടാറുണ്ട്. എന്നാല്‍ എല്ലാവരുടെയും വായടപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മികവിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തുള്ള ഒരൊറ്റ കോളേജ് യൂണിവേഴ്‌സിറ്റി കോളജാണ്. ദേശീയതലത്തില്‍ 18ാം സ്ഥാനവും ഈ യൂണിവേഴ്സ്റ്റി കോളജിനുതന്നെ.

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം (എന്‍.ഐ.ആര്‍.എഫ്) പ്രസിദ്ധീകരിച്ച 2018 ലെ മികച്ച കോളേജുകളുടെ പട്ടികയിലാണ് ഈ വിവരമുള്ളത്. പഠനം,ഗവേഷണം,റിസള്‍ട്,അടിസ്ഥാന സൗകര്യങ്ങള്‍ ഇവയെല്ലാംതന്നെ ഒരു ഉന്നതതല സമിതി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് നിര്‍ണയിച്ചത്.

തിരുവനന്തപുരം എം.ജി. കോളേജിന് അഖിലേന്ത്യ തലത്തില്‍ 88 റാങ്കും സംസ്ഥാനത്തു 14 റാങ്കുമാണ് ലഭിച്ചത്. മാര്‍ ഇവാനിയോസ് കോളജിനാകട്ടെ 36ാം സ്ഥാനത്താണ്. കൊല്ലം ടി.കെ.എം. കോളജ് 45ാം സ്ഥാനത്തും കോട്ടയം എസ്.ബി.കോളജ് 46ാം സ്ഥാനത്തുമാണ്. ഇന്ത്യയിലെ സര്‍വകലാശാലകളില്‍ കേരളാ യൂണിവേഴ്‌സിറ്റിക്ക് ദേശീയതലത്തില്‍ 30ാം റാങ്കാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here