തിരുവനന്തപുരം: കേരള എഞ്ചിനിയറിംഗ് പ്രവേശനത്തിനുള്ള പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫാര്‍മസി പ്രവേശനത്തിന്റെ ഫലവും പുറത്തുവിട്ടു. എഞ്ചിനിയറിംഗ് പട്ടികയിലെ ആദ്യ നൂറു റാങ്കുകാരില്‍ 78 പേര്‍ ആണ്‍കുട്ടികളും 22 പേര്‍ പെണ്‍കുട്ടികളുമാണ്. എറണാകുളത്തുനിന്നു 21 പേരും തിരുവനന്തപുരത്തു നിന്ന് 17 പേരും കോഴിക്കോട് നിന്നു 11 പേരും ആദ്യ നൂറില്‍ ഇടം നേടി.

തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഫയിസ് ഹാഷിമിനാണ് എഞ്ചിനിയറിംഗില്‍ ഒന്നാം റാങ്ക്. കോട്ടയം പൂവക്കുളം സ്വദേശി ഹരിശങ്കര്‍ എം രണ്ടാം റാങ്കും നയന്‍ കിഷോര്‍ നായര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. എസ്.സി. വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി അമ്മു ഒന്നാം റാങ്കും എസ്.ടി. വിഭാഗത്തില്‍ ജോനാഥന്‍ ഡാനിയേല്‍ ഒന്നാം റാങ്കും കരസ്ഥമാക്കി.

ഫാര്‍മസി വിഭാഗത്തില്‍ ഫാരിസ് തൃശൂര്‍ സ്വദേശി അബ്ദുള്‍ നാസര്‍ ഒന്നാം റാങ്ക് നേടി. തേജസ്വിനി വിനോദിനാണ് രണ്ടാം സ്ഥാനത്ത്. ആര്‍ടിടെക്ചര്‍ പരീക്ഷയില്‍ കണ്ണൂര്‍ സ്വദേശി തേജസ് ജോസഫ് ഒന്നും അമ്രീന്‍ കല്ലായി രണ്ടാം റാങ്കും കരസ്ഥമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here