സി.ബി.എസ്.ഇയ്ക്ക് രൂക്ഷ വിമര്‍ശനം, ഉത്തരവാദിത്വം കാണിക്കണമെന്ന് മുന്നറിയിപ്പ്

0
1

കൊച്ചി: തോപ്പുംപടിയിലെ അംഗീകാരമില്ലാത്ത അരൂജ സ്‌കൂളിലെ 34 വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാത്ത സംഭവത്തില്‍ സി.ബി.എസ്.ഇയ്ക്ക് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനാണ് കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കണമെന്ന് സി.ബി.ഐ വിമര്‍ശിച്ചത്.

തോന്നിയപോലെ നാടു മുഴുവന്‍ സ്‌കൂളുകള്‍ അനുവദിക്കുന്നു. പിന്നെ ഒരു അന്വേഷണവും സി.ബി.എസ്.ഇ. നടത്തുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. സി.ബി.എസ്.ഇയുടെ മൗനം ലാഭക്കൊതിയന്‍മാര്‍ മുതലെടുക്കുന്നു. കുട്ടികളെ ചൂഷണം ചെയ്യാന്‍ ഇത്തരം സ്‌കൂളുകളെ നിങ്ങ അനുവദിക്കുകയാണോയെന്നും കോടതി ചോദിച്ചു. പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നല്‍കുന്ന അവസാന താക്കീതാണിതെന്നും സി.ബി.എസ്.ഇയോട് കോടതി പറഞ്ഞു.

വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് നിര്‍ദേശിച്ച ഹൈക്കോടതി മറ്റു സ്‌കൂളുകളില്‍ പരീക്ഷ എഴുതിപ്പിക്കുന്ന സ്‌കൂളുകളുടെ പട്ടിക ഹാജരാക്കാന്‍ ഹര്‍ജിക്കാരോടും നിര്‍ദേശിച്ചു. കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെടുത്താതിരിക്കാന്‍ സാധിക്കുമോയെന്ന് അറിയിക്കാന്‍ സര്‍ക്കാരിനോടും നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here