തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹൈസ്കൂള്‍, പ്ലസ്വണ്, പ്ലസ്ടു പരീക്ഷകളും സര്‍വകലാശാല പരീക്ഷകളുമാണ് മാറ്റിയത്.
പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും പരീക്ഷകള്‍ തുടരുന്നത് ശരിയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം സര്‍ക്കാരിന്റെ മുന്‍ നിലപാട് തിരുത്തിയത്. എട്ടു, ഒമ്പതു ക്ലാസുകള്‍ ഉപേക്ഷിക്കും. അവശേഷിക്കുന്ന എസ്.എസ്.എല്‍.സി. അടക്കമുള്ള പരീക്ഷകളില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തീയതി നിശ്ചയിക്കും.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. സര്‍വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന യു.ജി.സി. നിര്‍ദേശവും സര്‍ക്കാര്‍ ഇന്നലെ തള്ളിയിരുന്നു. സ്റ്റാഫ് സെലക്ഷന് കമ്മിഷന് വിവിധ റിക്രൂട്ട്മെന്റ് പരീക്ഷകള്‍ മാറ്റിവച്ചിരുന്നു.