തിരുവനന്തപുരം: എഞ്ചിനിയറിംഗ് പ്രവേശന നടപടികള്‍ നവംബര്‍ 25 വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മൂന്നാമത്തെ അലോട്ട്‌മെന്റിനും മോപ് അപ് കൗണ്‍സിലിംഗിനുമുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ പ്രവേശ പരീക്ഷാ കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കി. ഇതിനു തീയതി പിന്നീടു തീരുമാനിക്കും. ഐ.ഐ.ടികളിലേക്കും എന്‍.ഐ.ടികളിലേക്കും മറ്റുമുള്ള ആദ്യ അലോട്‌മെന്റ് 27നാണ്. ഇതിനുശേഷം ഒട്ടേറെ സീറ്റുകളില്‍ ഒഴിവുണ്ടാകുമെന്നതു കൂടി പരിഗണിച്ചാണ് തീയതി നീട്ടിയത്. പ്രവേശനം പുര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയം കൂടി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

അഖിലേന്ത്യാതലത്തില്‍ എം.ഡി, എം.എസ്, ഡിപ്ലോമ, പി.ഡി. ഡിഎന്‍.ബി പ്രവേശനത്തിനുള്ള കൗണ്‍സിലിംഗിന്റെ രജിസ്‌ട്രേഷന്‍ ഇന്ന് തുടങ്ങും. 29ന് ഉച്ചയ്ക്ക് 12വരെ അവസരമുണ്ട്. 26 മുതല്‍ 29നു രാത്രി 11 വരെയാണ് കൗണ്‍സിലിംഗ്. നവംബര്‍ മൂന്നിനു ഫലം വരും. നീറ്റില്‍ റാങ്ക് നേടിയവര്‍ക്കാണ് ഈ കൗണ്‍സിലിംഗില്‍ അവസരം.

LEAVE A REPLY

Please enter your comment!
Please enter your name here