ഭരണ പ്രതിസന്ധി ദൈനം ദിന പ്രവർത്തനങ്ങളെ ബാധിച്ചു തുടങ്ങി, സർക്കാർ നിർദ്ദേശിച്ച പകരക്കാരനെ ഗവർണർ തള്ളി

തിരുവനന്തപുരം | അത്യാവശ്യക്കാർക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതുപോലും തടസ്സപ്പെടുന്നു… സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലർ പ്രതിസന്ധി ദൈനം ദിന പ്രവർത്തനങ്ങളെ ബാധിച്ചു തുടങ്ങി. വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീയ്ക്കു പകരമായി ചുമതലക്കാരെ കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ചുമതല കൈമാറ്റം വൈകിയാൽ ഭരണ പ്രതിസന്ധി രൂക്ഷമാകും.

സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ നിലവിലുണ്ടായിരുന്ന വൈസ് ചാൻസിലർ സ്ഥാനമൊഴിഞ്ഞു. പ്രൊ വൈസ് ചാൻസലർ ഡോ: എസ്. അയൂബ് സർവകലാശാലയിൽ തുടരുന്നുണ്ട്. നിയമപ്രകാരം വൈസ് ചാൻസലർക്കൊപ്പം പ്രോ-വൈസ് ചാൻസലർ കൂടി സ്ഥാനം ഒഴിയേണ്ടതുകൊണ്ട് ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ ഡോ:സജി ഗോപിനാഥിന് സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറുടെ അധിക ചുമതല നൽകണമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഗവർണർക്കു ശിപാർശ നൽകിയിരുന്നു. എന്നാൽ സജി ഗോപിനാഥന് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത് കൊണ്ട് സർക്കാരിൻറെ നിർദേശം ഗവർണർ അംഗീകരിച്ചിട്ടില്ല. ഇക്കാര്യം സർക്കാറിനെ അറിയിക്കുകയും ചെയ്തു.

സാങ്കേതിക സർവ്വകലാശാല നിയമപ്രകാരം എൻജിനീയറിംഗ് ശാസ്ത്ര രംഗത്തെ വിദഗ്ധരെ മാത്രമേ വിസി യായി നിയമിക്കാൻ പാടുള്ളുവെന്ന് നിയമം. സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ സീനിയർ പ്രൊഫസർമാരുടെ പട്ടിക ഗവർണർ അടിയന്തിരമായി ആവശ്യപ്പെട്ടു. അവരിൽ നിന്നു താൽക്കാലിക വിസിയെ നിയമിക്കാനാണ് നീക്കം. പരമാവധി ആറുമാസം വരെ താൽക്കാലിക വിസിക്ക് തുടരാനാവും. അതിനുള്ളിൽ സ്ഥിരം വിസിയെ കണ്ടെത്തണം.

സർക്കാർ ഗവർണർ പോര് രൂക്ഷമായി തുടരുന്നതിനാൽ പ്രശ്ന പരിഹാരത്തിനുള്ള ചർച്ചകളും പേരിൽ ഒതുങ്ങുകയാണ്.

Kerala AK technical University vc issue

LEAVE A REPLY

Please enter your comment!
Please enter your name here