ഇന്ത്യന്‍ ഭരണഘടന, ജോഗ്രഫി, ഗണിതം, ചരിത്രം ചോദ്യങ്ങള്‍ നന്നേ വലച്ചെന്നു പരിക്ഷാര്ത്ഥികള്. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസി(കെ.എ.എസ്)ന്റെ ഉച്ചയ്ക്കുശേഷം നടന്ന രണ്ടാമത്തെ പേപ്പര്‍ എളുപ്പമായിരുന്നു.
അപേക്ഷിച്ച നാലു ലക്ഷത്തോളം പേരില്‍ ഭൂരിഭാഗവും പരീക്ഷ എഴുതിയിട്ടുണ്ട്. ചിട്ടയായ പഠനം നടത്തിയവര്‍ക്ക് ഒന്നാം പേപ്പറില്‍ 60 മാര്ക്കുവരെയും രണ്ടാം പേപ്പറിന് 90 വരെയും ലഭിച്ചേക്കാമെന്നാണ് പൊതുവേയുള്ള കണക്കു കൂട്ടല്‍. തിങ്കളാഴ്ച പി.എസ്.സി. ഉത്തരസൂചിക പുറത്തുവരും.