മെഡിക്കല്‍ പ്രവേശനത്തില്‍ ക്രമക്കേട്: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിന്റെ അംഗീകാരം തുലാസില്‍

0

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിലെ ക്രമക്കേടുകളെ തുടര്‍ന്ന് കണ്ണൂരിലെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന്റെ പ്രവേശനം റദ്ദാക്കാന്‍ ശിപാര്‍ശ.
ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിഷന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് ശുപാര്‍ശ കൈമാറി.

സൗകര്യങ്ങളില്ലെന്ന് കണ്ട് ആരോഗ്യ സര്‍വകലാശാല നേരത്തെ ഇവിടത്തെ പ്രവേശനം തടഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രവേശനം ക്രമവിരുദ്ധമാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെതിരെ കോളേജധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനിടെയാണ് ഈ വര്‍ഷത്തെ പ്രവേശനവും റദ്ദാക്കാന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തത്. ജൂലായില്‍ നടന്ന സര്‍ക്കാര്‍ അലോട്ട്‌മെന്റില്‍ കണ്ണൂര്‍ അഞ്ചരക്കണ്ടിയടക്കമുള്ള കോളേജുകളെ ഉള്‍പ്പെടുത്തിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here