പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സതേണ്‍ കമാന്‍ഡ് ആര്‍മി സര്‍വീസ് കോര്‍പ്‌സ് (എ.എസ്.സി) യൂണിറ്റുകളില്‍ നിരവധി ഒഴിവുകള്‍. ഇതുസംബന്ധിച്ച വിജ്ഞാപനം എംപ്ലോയ്‌മെന്റ് ന്യുസില്‍ പ്രസിദ്ധീകരിച്ചു.

ചെന്നൈ, മുംബൈ, പൂന്നൈ, ഡല്‍ഹി അടക്കമുള്ള കേന്ദ്രങ്ങളിലായി പുരുഷന്മാര്‍ക്ക് 400 ഒഴിവുകളുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 18. ലേബര്‍ (193), സിവിലിയന്‍ മോട്ടര്‍ ഡ്രൈവര്‍ (115), ക്ലീനര്‍ (67), കുക്ക് (15), സഫായ്‌വാല (7), സിവിലിയന്‍ കേറ്ററിംഗ് ഇന്‍സ്ട്രക്ടര്‍ (3) തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 28- സെപ്റ്റംബര്‍ 3 ലക്കം എംപ്ലോയ്‌മെന്റ് ന്യുസിലെ അപേക്ഷാ മാതൃക പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തപാലില്‍ അപേക്ഷിക്കാം. ലേബര്‍, സഫായ്‌വാല ഒഴിവുകള്‍ എ.എസ്.സി സെന്റര്‍ സൗത്തിലാണ്. മറ്റു തസ്തികളിലേക്കുള്ള ഒഴിവുകള്‍ എ.എസ്.സി. സെന്റര്‍ നോര്‍ത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here