തിരുവനന്തപുരം: കേരള ഭരണ സര്‍വീസിന്റെ (കെ.എ.എസ്) മാര്‍ച്ചിനു മുമ്പ് നടക്കുന്ന ആദ്യ പരീക്ഷയില്‍ മലയാളത്തില്‍ ചോദ്യങ്ങളുണ്ടാകില്ല. അന്തിമ വിജ്ഞാപനം അടുത്തയാഴ്ച പ്രസിദ്ധീകരിക്കാനിരിക്കെ, മലയാളത്തില്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ല.

സര്‍ക്കാര്‍ തീരുമാനമെടുത്ത് അറിയിക്കുന്ന മുറയ്ക്ക് മലയാളത്തിലും ചോദ്യങ്ങള്‍ പരിഗണിക്കുമെന്നാണ് അപേക്ഷ ക്ഷണിക്കാന്‍ പി.എസ്.സി തയ്യാറാക്കിയ വിജ്ഞാപനത്തിലുള്ളത്. 200 മാര്‍ക്കിനുള്ള പ്രാഥമിക പരീക്ഷയില്‍ ചോദ്യങ്ങള്‍ മലയാളത്തിലും പരിഗണിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. അന്തിമ വിജ്ഞാപനത്തില്‍ മലയാളത്തില്‍ ചോദ്യം ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച ഉറപ്പ് നല്‍കണമെന്ന് പി.എസ്.സി അംഗങ്ങളില്‍ ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, മലയാളത്തില്‍ ചോദ്യങ്ങള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അദ്ധ്യക്ഷനായ ഭാഷാനയ രൂപീകരണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്താമെന്നാണ് മറ്റുള്ളവരുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here