തിരുവനന്തപുരം: പ്ലസ് ടൂ പൊതു പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ എട്ടു തസ്ഥികകളിലേക്കു അര്‍ഹതാ പട്ടിക പ്രസിദ്ധീകരിക്കാനും പി.എസ്.സി തീരുമാനിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫര്‍ തസ്തികയിലേക്കു പ്രായോഗിക പരീക്ഷ നടത്തും. കെ.എസ.എഫ്ഡിസിയില്‍ ഗാര്‍ഡ് (എല്‍സി/എഐ) തസ്തികയിലേക്കു ശാരീരിക അളവെടുപ്പും സൈക്ലിംഗ് ടെസ്റ്റും നടത്തും. മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയില്‍ ഫിനാന്‍സ് അസിസ്റ്റന്റ്, ഫോം മാറ്റിംഗ് (ഐ)ല്‍ അനലിസ്റ്റ്, ലാബ് ടെക്‌നിഷ്യന്‍ തസ്തികകളിലേക്ക് ഓണ്‍ ലൈന്‍ പരീക്ഷ നടത്താനും തീരുമാനിച്ചു.

പ്രസിദ്ധീകരിക്കുന്ന അര്‍ഹതാ പട്ടികകള്‍:
കെ.ടി.ഡി.സിയില്‍ ഓഫീസര്‍ അസിസ്റ്റന്റ്,
പത്തനംതിട്ട ജില്ല വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (എസ്.സി.സി.സി)
സിവില്‍ പോലീസ് ഓഫീസര്‍ (വുമണ്‍ പോലീസ് ബറ്റാലിയന്‍)
പോലീസ് കോണ്‍സ്റ്റബിള്‍ (എ.പി.ബി-എസ്സിസിസി)
പോലീസ് കോണ്‍സ്റ്റബിള്‍ (എ.പി.ബിഫ ധീവര-എസ്എപി തിരുവനന്തപുരം)
മലപ്പുറം ജില്ലയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ഒബിസി)
ആലപ്പുഴ ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (പട്ടികജാതി)
പാലക്കാട്, മലപ്പുറം ജില്ലകളില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനിഫ എസ്സിസിസി)

LEAVE A REPLY

Please enter your comment!
Please enter your name here