റാങ്ക് ലിസ്റ്റുകളുടെ കാലാവധി പി.എസ്.സി നീട്ടി

0
24

തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി  അടുത്ത വര്‍ഷം ജൂണ്‍ 30 വരെ നീട്ടണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ പി.എസ്.സിയുടെ പ്രത്യേക യോഗം അംഗീകരിച്ചു. ഡിസംബര്‍ 31 ന് അവസാനിക്കുന്നതും ഇതുവരെ കാലാവധി നീട്ടിക്കിട്ടാത്തതുമായ റാങ്ക് ലിസ്റ്റുകളാണ് നീട്ടിയത്. സ്വാഭാവിക കാലാവധിയായ മൂന്നുവര്‍ഷം ഡിസംബര്‍ 31 ന് തികയുന്നതും  അടുത്തവര്‍ഷം ജൂണ്‍ 30 വരെയുള്ള കാലയളവില്‍ മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാകുന്നതുമായ റാങ്ക് ലിസ്റ്റുകകളാണ് പട്ടികയിലുള്ളത്.

ചെറുതും വലുതുമായ  90 ജില്ലാ റാങ്ക് ലിസ്റ്റുകളടക്കം  ഇരുനൂറോളം ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടുകയെന്ന്  പിഎസ്എസ്സി ചെയര്‍മാന്‍ അഡ്വ എംകെ സക്കീര്‍ മാധ്യമങ്ങളെ  അറിയിച്ചു.  ഈ കാലളവില്‍ ഏതെങ്കിലും ഒരു തസ്തികയ്ക്ക് പുതിയ റാങ്ക് ലിസ്റ്റ് പ്രാബല്യത്തില്‍ വരികയാണെങ്കില്‍ നിലവിലുള്ള റാങ്ക് ലിസ്റ്റ് റദ്ദാകും.

LEAVE A REPLY

Please enter your comment!
Please enter your name here