നിപ ഭീതിമൂലം മാറ്റിവച്ച പി.എസ്.സി. പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ഫിസിക്സ് (കാറ്റഗറി നമ്പര്‍ 332/2017) പരീക്ഷ ഈ മാസം ജൂണ്‍ 27-ന് നടക്കും. 28-ന് ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 541/2017) എന്നിവയുടെ പരീക്ഷയും നടക്കും.
29-ന് മെക്കാനിക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് (കാറ്റഗറി നമ്പര്‍ 2/2017) പരീക്ഷയും ഓഗസ്റ്റ് 5-ന് കമ്പനി/കോര്പറേഷന് ബോര്‍ഡ്/കോര്പറേഷന് ജൂനിയര്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 399/2017, 400/2017), അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 534/2017), കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ജൂനിയര്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 396/2017) പട്ടികവര്‍ഗക്കാര്‍ക്കുള്ള നിയമനം എന്നിവയിലേക്കുള്ള പരീക്ഷകളും നടക്കും.
സിവില്‍ പോലീസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 657/2017), വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 653/2017) എന്നിവയുടെ പരീക്ഷ ജൂലൈ 22-നും മാറ്റിവച്ച ഓണ്‍ലെന്‍ പരീക്ഷകളായ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ജിയോളജി (കാറ്റഗറി നമ്പര്‍ 565/2017) ഈ മാസം 23-നും ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി (കാറ്റഗറി നമ്പര്‍ 567/2017) 25-നും നടക്കുമെന്ന് കേരള പബ്ളിക് സര്‍വ്വീസ് കമ്മിഷന് അറിയിച്ചു.