തിരുവനന്തപുരം: നിത്യവും ഐ.പി.എസുകാരെ കണ്ടിരിക്കുന്ന പി.എം. മിന്നു സിവില്‍ സര്‍വീസിലേക്ക്. പോലീസ് ആസ്ഥാനത്ത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അടുത്തു കണ്ടും ഇടപഴുകിയും പരിചയമുള്ള പി.എം. മിന്നു നേടിയത് 150-ാം റാങ്ക്.

അച്ഛന്റെ മരണത്തെ തുടര്‍ന്ന് 2013 ലാണ് കാര്യവട്ടം തുണ്ടത്തില്‍ ജെ.ഡി.എസ്. വില്ലയില്‍ മിന്നു പോലീസ് ആസ്ഥാനത്ത് ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചത്. 2015ല്‍ സിവില്‍ സര്‍വീസ് പ്രവേശനത്തിനുള്ള ശ്രമം തുടങ്ങി. 2017ല്‍ അഭിമുഖ പരീക്ഷയില്‍ പങ്കെടുത്തെങ്കിലും 13 മാര്‍ക്കിനു പരാജയപ്പെട്ടു. വീണ്ടും നടത്തിയ പരിശ്രമത്തിലാണ് ഇക്കുറി വിജയം നേടിയത്.
കാര്യവട്ടം കോളജില്‍ നിന്നു ബയോ കെമിസ്ട്രിയില്‍ ബിരുദവും വുമണ്‍സ് കോളജില്‍ നിന്നു ബയോ കെമസ്ട്രിയില് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭര്‍ത്താവ് ഡി.ജെ. ജോഷി ഐ.എസ്.ആര്.ഒയില്‍ ഉദ്യോഗസ്ഥനാണ്.