അസി. പ്രൊഫസറാകാന്‍ പി.എച്ച്.ഡി യോഗ്യത: നടപ്പാക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചു

ഡല്‍ഹി: സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത പി.എച്ച്.ഡിയാക്കിയുള്ള തീരുമാനം നടപ്പാക്കുന്നതു കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. യു.ജി.സി. നടത്തുന്ന അധ്യാപക യോഗ്യതാ പരീക്ഷ, നെറ്റ് വിജയിച്ച ആര്‍ക്കും അസി. പ്രൊഫസന്‍ നിയമം നേടാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഉത്തരവ് മരവിപ്പിക്കുന്നത് ഈ വര്‍ഷത്തേക്കാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ഡര്‍മേന്ദ്ര പ്രഥാന്‍ വ്യക്തമാക്കി.

2018ലാണ് കോളജ് അധ്യാപക നിയമനത്തിനു പി.എച്ച്.ഡി നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2021-22 അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, പല വിജയങ്ങളിലും പുതിയ യോഗ്യതയുള്ളവര്‍ കുറവാണെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് തീരുമാനം മരവിപ്പിച്ചത്. ഇതോടെ, നിലവിലെ ഒഴിവുകള്‍ നികത്താന്‍ സാധിക്കും.

The central government has temporarily put on hold the mandatory PhD requirement for the post of assistant professor, Education Minister Dharmendra Pradhan said. Candidates who have qualified the National Eligibility Test (NET) will continue to be eligible to apply for the post. The Ministry of Education has lifted the criteria temporarily to allow universities to fill the vacant posts.

LEAVE A REPLY

Please enter your comment!
Please enter your name here