206 കണ്‍സല്‍റ്റന്റ് ഒഴിവുകള്‍, കരാര്‍ നിയമനം മൂന്നു വര്‍ഷത്തേക്ക്, ശമ്പളം 41,333 – 48,000

ന്യൂഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാഷനല്‍ ടെക്‌നിക്കല്‍ റിസര്‍ച് ഓര്‍ഗനൈസേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ 206 കണ്‍സല്‍റ്റന്റ് ഒഴിവുകള്‍. ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലും അവസരം. മൂന്നു വര്‍ഷത്തെ കരാര്‍ നിയമനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ മേയ് 16 വരെ സമര്‍പ്പിക്കാം. ബിഇ, ബിടെക്, എംഇ, എംടെക്, എംസിഎ, എംഎസ്സി യോഗ്യതയും പരിചയവും ഉള്ളവര്‍ക്കാണ് അവസരം. ശമ്പളം (1, 2, 3 വര്‍ഷങ്ങളില്‍ 41,333/-, 44,000/-, 48,000/- )

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും: www.ntro.gov.in

അവസരങ്ങള്‍: സെബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ്വെയര്‍ പ്രോഗ്രാമര്‍, റിസ്‌ക് അനലിസ്റ്റ്, നെറ്റ്വര്‍ക് അഡ്മിനിസ്‌ട്രേറ്റര്‍, പവര്‍ ആന്‍ഡ് എനര്‍ജി സെക്ടര്‍ ഐടി ആന്‍ഡ് ഒടി സെക്യൂരിറ്റി കണ്‍സല്‍റ്റന്റ്, ബിഎഫ്എസ്‌ഐ സെക്ടര്‍ ഐടി സെക്യൂരിറ്റി കണ്‍സല്‍റ്റന്റ്, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി കണ്‍സല്‍റ്റന്റ്, ഡേറ്റ സെന്റര്‍ സെക്യൂരിറ്റി കണ്‍സല്‍റ്റന്റ്, സീനിയര്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, ടീം ലീഡര്‍, സിസ്റ്റം സ്‌പെഷലിസ്റ്റ്, സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, സോഫ്റ്റ്വെയര്‍ പ്രോഗ്രാമര്‍, സീനിയര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയര്‍, ഹാര്‍ഡ്വെയര്‍ എന്‍ജിനീയര്‍, കണ്‍സല്‍റ്റന്റ് (ഐടി സ്‌പെഷലിസ്റ്റ്/എന്‍ജിനീയര്‍/ഐടി മാനേജര്‍/സീനിയര്‍ ഐടി എന്‍ജിനീയര്‍), മൊബൈല്‍ സെക്യൂരിറ്റി റിസര്‍ച്ചര്‍, പ്ലേലോഡ് ഡവലപ്‌മെന്റ്, വള്‍നെറബിലിറ്റി അസസ്‌മെന്റ് ആന്‍ഡ് പെനട്രേഷന്‍ ടെസ്റ്റിങ്, സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ചര്‍, റെഡ് ടീം എക്‌സ്‌പെര്‍ട്, വള്‍നെറബിലിറ്റി അസസ്‌മെന്റ് ആന്‍ഡ് പെനട്രേഷന്‍ ടെസ്റ്റിങ് എക്‌സ്‌പെര്‍ട്, ആന്‍ഡ്രോയ്ഡ്/ഐഒഎസ് സെക്യൂരിറ്റി റിസര്‍ച്ചര്‍, ഫേംവെയര്‍ റിവേഴ്‌സ് എന്‍ജിനീയര്‍, സോഫ്റ്റ്വെയര്‍ ഡവലപ്പര്‍, റിമോട് സെന്‍സിങ് ഡേറ്റ സ്‌പെഷലിസ്റ്റ്, ജിയോസ്‌പേഷ്യല്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, സീനിയര്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ (ഫുള്‍സ്റ്റാക് ഡവലപ്പര്‍, യുഐ ഡിസൈനിങ്/ഫ്രണ്ട് എന്‍ഡ് ഡവലപ്പര്‍), നെറ്റ്വര്‍ക് എന്‍ജിനീയര്‍, ജിയോസ്‌പേഷ്യല്‍ സോഫ്റ്റവെയര്‍ എന്‍ജിനീയര്‍ (ഓഷ്യന്‍ ഡേറ്റ), എഐ/ എംഎല്‍ കണ്‍സല്‍റ്റന്റ്.

LEAVE A REPLY

Please enter your comment!
Please enter your name here