എല്‍.ഡി. ക്ലാര്‍ക്ക് അര്‍ഹതപ്പട്ടികയില്‍ 2.31 ലക്ഷം പേര്‍, മുഖ്യപരീക്ഷ നവംബര്‍ 20ന്

തിരുവനന്തപുരം: പി.എസ്.സി. പ്രസിദ്ധീകരിച്ച എല്‍.ഡി. ക്ലാര്‍ക്ക് മുഖ്യപരീക്ഷയ്ക്കുള്ള അര്‍ഹതപ്പട്ടകയില്‍ എല്ലാ ജില്ലകളിലുമായി ഉള്‍പ്പെട്ടത് 2,31,447 പേര്‍. ഇവര്‍ക്കുള്ള മുഖ്യപരീക്ഷ നവംബര്‍ 20നു നടക്കും.

ചില പരീക്ഷകള്‍ അഞ്ചു ഘട്ടങ്ങളിലായി ഫെബ്രുവരി, മാര്‍ച്ച്, ജൂലായ് മാസങ്ങളിലാണ് നടന്നത്. രജിസ്റ്റര്‍ നമ്പറിനൊപ്പം എ, ബി.,സി.ഡി എന്നിങ്ങനെ കോഡ് നല്‍കിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതിനാല്‍, ഓരോ ഉദ്യോഗാര്‍ത്ഥിയും ഏതു ഘട്ടത്തില്‍ പരീക്ഷ എഴുതിയെന്ന് സ്വയം ഉറപ്പുവരുത്തണം. ഓരോ ജില്ലയിലേക്കും അന്തിമ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരുടെ ആറിരട്ടി ഉദ്യോഗാര്‍ഥികളെയാണ് അര്‍ഹതപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

പ്രാഥമിക പരീക്ഷ നടന്ന ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, അസിസ്റ്റന്റ് സെയില്‍സ്മാന്‍, വി.ഇ.ഒ തുടങ്ങിയ മറ്റു തസ്തികകളുടെ അര്‍ഹതപട്ടിക തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here