ഓരോ തസ്തികയ്ക്കും വേണ്ട വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രം നിശ്ചയിച്ചാല്‍ മതിയെന്ന് കുവൈറ്റ് സര്‍ക്കാര്‍ തീരുമാനിച്ചു. യോഗ്യത നിശ്ചയിച്ച 1855 തസ്തികകളുടെ വിശദാംശകള്‍ www.manpower.gov.kw വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി.
ഇതുപ്രകാരം ടെക്നിഷ്യന്‍, ട്രെയ്നന്‍, സൂപ്പര്‍വൈസര്‍, ഷെഫ്, പെയിന്റര്‍ തുടങ്ങിയ ജോലികള്‍ക്ക് ഇനിമുതല്‍ ഡിപ്ലോമ വേണം. യന്ത്രോപകരണങ്ങളുടെ ഓപ്പറേറ്ററാകാന്‍ ഇന്റര്‍മീഡിയറ്റ് സര്‍ട്ടിഫിക്കറ്റ് വേണം. ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്കു മാത്രമേ ഡയറക്ടര്‍, എഞ്ചിനിയര്‍, ഡോക്ടര്‍, നഴ്സ്, ജനറല്‍ ഫസിസിസ്റ്റ്, ജനറല്‍ കെമിസ്റ്റ്, ജിയോളജിസ്റ്റ്, ഇന്‍സ്ട്രക്ടര്‍, അധ്യാപകന്, മാത്തമാറ്റിഷ്യന്‍, സ്റ്റാറ്റിസ്റ്റിഷ്യന്‍, മാധ്യമ മേഖലയിലെ മറ്റു സ്പെഷ്യലൈസ്ഡ് ജോലികള്‍ എന്നിവ നേടാനാകൂ.
സെയില്‍സ് റെപ്രസന്റേറ്റീവ്, പത്രവിതരണക്കാരന്, തൊഴിലാളികള്‍, കാര്‍ഷിക തൊഴിലാളികള്‍, സെക്യുരിറ്റി ഗാര്‍ഡ് ജോലികള്‍ക്ക് ഇന്റര്‍മീഡിയറ്റും റസ്റ്റാറന്റ്, ഭക്ഷണ വിതരന കേന്ദ്രങ്ങള്‍, ചില്ലറക്കച്ചവടം, ഹോട്ടല്‍ റിസപ്ഷന് എന്നിവിടങ്ങളിലെ മാനേജര്‍ ജോലികള്‍ക്ക് പ്രൈമറി വിദ്യാഭ്യാസവും കുറഞ്ഞരുവേണം.