ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ചില്‍ 10 ഒഴിവ്

0

ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ്  റിസര്‍ച്ചില്‍ പ്രോജക്ട് ഫെലോ(22000രൂപ), ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍(22000രൂപ), പ്രോജക്ട് അസിസ്ന്റ്(19000രൂപ), ലാബ് അസിസ്റ്റന്റ്(19000രൂപ), ലാബ് അറ്റന്‍ഡന്റ്(15000രൂപ), ഗാര്‍ഡനര്‍(15000രൂപ), ഓഫീസ് അറ്റന്‍ഡന്റ്(15000രൂപ), കാഷ്വല്‍ സീപ്പര്‍(6000രൂപ) തുടങ്ങിവരുടെ ഒഴിവുണ്ട്. പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ തൃശൂര്‍ ജില്ലയില്‍ ആരംഭിക്കുന്ന സബ്‌സെന്ററിലേക്കുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.

പ്രോജക്ട് ഫെലോ,ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍, പ്രോജക്ട് അസിസ്ന്റ്, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികളിലെ അഭിമുഖം ഏപ്രില്‍ 11നും ലാബ് അറ്റന്‍ഡന്റ്, ഗാര്‍ഡനര്‍, ഓഫീസ് അറ്റന്‍ഡന്റ്, കാഷ്വല്‍ സീപ്പര്‍ എന്നീ തസ്തികളിലെ അഭിമുഖം ഏപ്രില്‍ 12നും നടക്കും.

തൃശൂര്‍ കുഴൂര്‍ കാക്കുലിശ്ശേരിയിലെ ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രാവിലെ 10ന് ബയോഡാറ്റായും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒര്‍ജിനലുമടക്കം അഭിമുഖത്തിനെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.jntbgri.res.in


Loading...

LEAVE A REPLY

Please enter your comment!
Please enter your name here