ഹൈദരാബാദിലെ നാഷണല്‍ മിനറല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് എക്സിക്യൂട്ടീവ് ട്രെയിനികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ എന്‍ജിനീയറിങ് വിഭാഗങ്ങളിലായി 29 ഒഴിവുണ്ട്. 2021 ഗേറ്റ് സ്കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
ശമ്പളം: പ്രതിമാസം 50,000 രൂപയും ഡിയര്‍നെസ് അലവന്‍സും ലഭിക്കും. ഒരുവര്‍ഷത്തെ ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസിസ്റ്റന്റ് മാനേജര്‍ (60,000 – 1,80,000 രൂപ) സ്കെയിലില്‍ നിയമനം ലഭിക്കും.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി: മാര്‍ച്ച് 25.