പോലീസ് ഓഫീസര്‍ പരീക്ഷയുടെ റാങ്ക് പട്ടിക റദ്ദാക്കില്ല, 3000 പേര്‍ക്ക് നിയമനം ലഭിക്കും

0

തിരുവനന്തപുരം: വിവാദമായ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ തീരുമാനം. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ പട്ടിക റദ്ദാക്കാനോ തടയാനോ തെളിവില്ലെന്നും നിയമന നടപടികളുമായി മുന്നോട്ടു പോകുമെന്നും പി.എസ്.സി. ചെയര്‍മാന്‍ എം.കെ. സക്കീര്‍ പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന പി.എസ്.സി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അടുത്ത പി.എസ്.സി. യോഗം ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. മൂവായിരം പേര്‍ക്കെങ്കിലും റിപ്പോര്‍ട്ടില്‍ നിന്ന് നിയമനം നല്‍കുമെന്ന് എം.കെ. സക്കീര്‍ വ്യക്തമാക്കി. 2018 ജൂലൈയിലാണ് കേരള പോലീസിന്റെ അഞ്ചാം നമ്പര്‍ ബറ്റാലിയനിലേക്ക് ക്രമക്കേട് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here