തിരുവനന്തപുരം: 19 തസ്തികളില്‍ 19 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചു. ഏപ്രില്‍ 18 രാത്രി 12 വരെ അപേക്ഷ സ്വീകരിക്കും. മൈനിങ് ആന്‍ഡ് ജിയോളജിയില്‍ അസിസ്റ്റന്റ് ഡ്രില്ലിങ് എന്‍ജിനീയര്‍, സിഡ്‌കോയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍), മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വ്വീസില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ സൈക്യാട്രി ആരോഗ്യവകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, ബ്ലഡ്ബാങ്ക് ടെക്‌നീഷ്യന്‍, വിവിധ വകുപ്പുകളില്‍ സാര്‍ജന്റ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസില്‍ ഓക്‌സിലിയറി നഴ്‌സ് മിഡ്‌വൈഫ്, ഭാരതീയ ചികിത്സാ വകുപ്പില്‍ അറ്റന്‍ഡര്‍(സിദ്ധ) ഗ്രേഡ് രണ്ട് 19 തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചത്.

സംവരണസമുദായങ്ങള്‍ക്കുള്ള എന്‍.സി.എ. നിയമനം, പട്ടികജാതിവര്‍ഗ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, 10 തസ്തികകളില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ് എന്നിവയുള്‍പ്പെട്ടതാണ് ഒഴിവുകള്‍. പി.എസ്.സിയുടെ വെബ്‌സൈറ്റില്‍(www.keralapsc.gov.in) ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയശേഷം മാത്രം അപേക്ഷിക്കുക.

 • മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ സൈക്യാട്രി കാറ്റഗറി നമ്പര്‍: 1/2018
 • ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസം, അസിസ്ന്റ് ടു ദി ഫാര്‍മക്കോഗ്്‌നസി ഓഫീസര്‍ കാറ്റഗറി നമ്പര്‍: 2/2018
 • അസിസ്റ്റന്റ് ഡ്രില്ലിംഗ് എന്‍ജിനീയര്‍ (മൈനിങ് ആന്‍ഡ് ജിയോളജി) കാറ്റഗറി നമ്പര്‍: 3/2018
 • സിഡ്‌കോയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍(സിവില്‍) കാറ്റഗറി നമ്പര്‍: 4/2018
 • ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ആരോഗ്യം കാറ്റഗറി നമ്പര്‍: 5/2018
 • സര്‍ജന്റ് (വിവിധം) കാറ്റഗറി നമ്പര്‍: 6/2018
 • ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് കാറ്റഗറി നമ്പര്‍: 7/2018
 • ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസില്‍ ഓക്‌സിലിയറി നഴ്‌സ് മിഡ് വൈഫ് കാറ്റഗറി നമ്പര്‍: 8/2018
 • പഞ്ചായത്ത് വകുപ്പില്‍ നഴ്‌സ് കം മിഡ് വൈഫ് കാറ്റഗറി നമ്പര്‍: 9/2018
 • ഭാരതീയ ചികിത്സാവകുപ്പില്‍ അറ്റന്‍ഡര്‍ (സിദ്ധ) ഗ്രേഡ് 2 കാറ്റഗറി നമ്പര്‍: 10/2018
 • ക്ലറിക്കല്‍ അറ്റന്‍ഡര്‍ കാറ്റഗറി നമ്പര്‍: 11/2018
 • ഫോറസ്റ്റ് റേഞ്ചര്‍ കാറ്റഗറി നമ്പര്‍: 12/2018
 • സംഗീതകോളജുകളില്‍ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് ഇന്‍ വോക്കല്‍ ഫോര്‍ കഥകളി കാറ്റഗറി നമ്പര്‍: 13/2018
 • കേരള അഗ്രോമെഷീനറി കോര്‍പറേഷന്‍ ലിമിറ്റഡില്‍ സൂപ്രണ്ട്(എച്ച്.ആര്‍.) കാറ്റഗറി നമ്പര്‍: 14/2018
 • ഹൗസ്‌ഫെഡില്‍ ജൂനിയര്‍ ക്ലര്‍ക്ക് കാറ്റഗറി നമ്പര്‍: 15/2018
 • ആരോഗ്യവകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 കാറ്റഗറി നമ്പര്‍: 16/2018
 • ഹോമിയോപ്പതി നഴ്‌സ് ഗ്രേഡ് 2 കാറ്റഗറി നമ്പര്‍: 17/2018
 • ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 കാറ്റഗറി നമ്പര്‍: 18/2018
 • ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് കാറ്റഗറി നമ്പര്‍: 19/2018

LEAVE A REPLY

Please enter your comment!
Please enter your name here