കൊച്ചിയിലെ മറൈന്‍ പ്രോഡക്‌റ്റ്സ്‌ എക്‌സ്പോര്‍ട്ട്‌ ഡവലപ്‌മെന്റ്‌ അതോറിറ്റിയില്‍ 45 ഒഴിവുകള്‍

0

കൊച്ചിയിലെ മറൈന്‍ പ്രോഡക്‌റ്റ്സ്‌ എക്‌സ്പോര്‍ട്ട്‌ ഡവലപ്‌മെന്റ്‌ അതോറിറ്റിയില്‍ വിവിധ തസ്‌തികകളിലായി 45 ഒഴിവുകളുണ്ട്‌. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച്‌ 31.

യോഗ്യത ചുവടെ:  

ജൂനിയര്‍ ലബോറട്ടറി അനലിസ്‌റ്റ്: കെമസ്‌ട്രി/ഫിഷറീസില്‍ ബിരുദം അല്ലെങ്കില്‍ കെമിസ്‌ട്രി ഒരു വിഷയമായി പഠിച്ച്‌ ബിരുദം. ലബോറട്ടറിയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.

ഫീല്‍ഡ്‌ സൂപ്പര്‍വൈസര്‍: മാരികള്‍ച്ചര്‍/അക്ക്വാകള്‍ച്ചര്‍/ഫിഷറി സയന്‍സ്‌/സുവോളജി/മറൈന്‍ ബയോളജി/ഓഷ്യന്‍ ലൈഫ്‌ സയന്‍സ്‌/ഇന്‍ഡസ്‌ട്രിയല്‍ ഫിഷറീസില്‍ ബിരുദം. മൂന്നുവര്‍ഷം പ്രവൃത്തിപരിചയം. പ്രായപരിധി 28 വയസ്‌. 2016 മാര്‍ച്ച്‌ 31 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും.

ജൂനിയര്‍ ക്ലാര്‍ക്ക്‌: ബിരുദം. കംപ്യൂട്ടര്‍ പ്ര?ഫിഷ്യന്‍സി (വേഡ്‌ പ്രോസസിംഗ്‌) മണിക്കൂറില്‍ 9000 വേഡ്‌ കീ ഡിപ്രഷന്‍, സ്‌പഡ്‌ ഷീറ്റ്‌ (എക്‌സല്‍)

ഇലക്‌ട്രിക്കല്‍ ഓപ്പറേറ്റര്‍: എസ്‌.എസ്‌.എല്‍.സി. ഇലക്‌ട്രിക്കല്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്‌. ബന്ധപ്പെട്ട മേഖലയില്‍ മൂന്നുവര്‍ഷം പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ഡിപ്ലോമ. ബന്ധപ്പെട്ട മേഖലയില്‍ ഒരുവര്‍ഷം പ്രവൃത്തിപരിചയം.

മള്‍ട്ടി ടാസ്‌കില്‍ അസിസ്‌റ്റന്റ്‌/ഫീല്‍ഡ്‌ അസിസ്‌റ്റ്ന്റ്‌) പത്താംക്ലാസ്‌ ജയം. രണ്ടുവര്‍ഷം പ്രവൃത്തിപരിചയം.

അപേക്ഷാഫീസ്‌: 250 രൂപ. The Secretary, MPEDA എന്നപേരിലെടുത്ത എറണാകുളത്ത്‌ മാറാവുന്ന ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കാം. എസ്‌.സി/എസ്‌ടി/വികലാംഗര്‍/ വിമുക്‌തഭടന്‍മാര്‍ക്ക്‌ ഫീസില്ല. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും മറ്റ്‌ വിശദവിവരങ്ങള്‍ക്കും www.mpead.gov.in വെബ്‌സൈറ്റ്‌.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here