സബ്‌ ലഫ്‌റ്റനന്റ്‌ റാങ്കിലായിരിക്കും തുടക്കം. www.joininidannavy.gov.in എന്ന വെബ്‌സൈറ്റ്‌ മുഖേന ഏപ്രില്‍ 16 വരെ ഇ-ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. 

0

നേവിയുടെ എഡ്യുക്കേഷന്‍ കേഡറില്‍ പെര്‍മനന്റ്‌ കമ്മിഷന്‍ ഓഫീസര്‍ ആകാം. ലോജിസ്‌റ്റിക്‌സ് കേഡറില്‍ ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മീഷന്‍ഡ്‌ ഓഫീസര്‍ ആകാനും അവസരമുണ്ട്‌. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. 2017 ജനുവരിയില്‍ ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം തുടങ്ങും. ഓണ്‍ലൈന്‍ അപേക്ഷ സ്വകീരിക്കുന്ന അവസാന തീയതി: ഏപ്രില്‍ ഒന്‍പത്‌. സബ്‌ ലഫ്‌റ്റനന്റ്‌ റാങ്കിലായിരിക്കും തുടക്കം. www.joininidannavy.gov.in എന്ന വെബ്‌സൈറ്റ്‌ മുഖേന ഏപ്രില്‍ 16 വരെ ഇ-ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വിദ്യാഭ്യാസ യോഗ്യത: (എ) എസ്‌.എസ്‌.സി. (എഡ്യുക്കേഷന്‍): 1. കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്കോടെ ബി.എസ്‌സി.ക്ക്‌ മാത്തമാറ്റിക്‌സ് പഠിച്ച്‌ എം.എസ്‌സി. ഫിസിക്‌സ്. 2. കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്കോടെ ബി.എസ്‌സി.ക്ക്‌ ഫിസിക്‌സ് പഠിച്ച്‌ എം.എസ്‌സി. മാത്തമാറ്റിക്‌സ്. 3. കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്കോടെ ബി.എസ്‌സി.ക്ക്‌ ഫിസിക്‌സ് പഠിച്ച്‌ എം.എസ്‌സി. കെമിസ്‌ട്രി. (ഇന്റര്‍മീഡിയറ്റ്‌/തത്തുല്യത്തില്‍ ഫിസിക്‌സ്/മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം.) കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്കോടെ ബിരുദ തലത്തില്‍ മാത്തമാറ്റിക്‌സ്/ഫിസിക്‌സ് പഠിച്ച്‌ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്‌/കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.ജി. (6) എം.എ. (ഹിസ്‌റ്ററി/പൊളിറ്റക്കല്‍ സയന്‍സ്‌/ഇക്കണോമിക്‌സ്). അല്ലെങ്കില്‍ താഴെപ്പറയുന്നവയിലേതിലെങ്കിലും കുറഞ്ഞത്‌ 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്‌. 50 ശതമാനം മാര്‍ക്കോടെ എം.ടെക്‌.) മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്‌, ടെക്‌നോളജി. (സി) പി.സി. (ലോജിസ്‌റ്റിക്‌സ്): (1) ഒന്നാം ക്ലാസൊടെ ഏതെങ്കിലും വിഷയത്തില്‍ ബി.ഇ./ബിടെക്‌. (2) ഒന്നാം ക്ലാസോടെ എം.ബി.എ. (3) ഒന്നാം ക്ലാസോടെ ബി.എസ്‌്സി./ബി.കോം./ബി.എസ്‌സി. (ഐ.ടി.) (ഒന്നാം ക്ലാസ്‌). ഫിനാന്‍സ്‌/ലോജിസ്‌റ്റിക്‌സ്/സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്‌/മെറ്റീരിയല്‍ മാനേജ്‌മെന്റില്‍ പി.ജി. ഡിപ്ലോമ. (4) ഒന്നാം ക്ലാസോടെ എം.സി.എ./എം.എസ്‌സി. (ഐ.ടി.). അവസാന വര്‍ഷ വിദ്യാര്‍ഥികളും ഇതിനകം യോഗ്യത നേടിയിട്ടില്ലാത്തവരും അപേക്ഷിക്കേണ്ടതില്ല.

ശാരീരിക യോഗ്യത: ഉയരം – പുരുഷന്‍ – 157 സെ.മി. സ്‌ത്രീ 152 സെ.മീ. തൂക്കം ആനുപാതികം. ദൂരക്കാഴ്‌ച: 6/6, 6/12, 6/60, 6/60 (കണ്ണട ഉപയോഗിച്ച്‌). വര്‍ണാധന്ധത, നിശാന്ധത എന്നിവ പാടില്ല. തെരഞ്ഞെടുപ്പ്‌: ഷോര്‍ട്ട്‌ ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ 2016 ജൂണ്‍-ഒക്‌ടോബറില്‍ ബാംഗ്ലൂര്‍/ഭോപ്പാല്‍/ വിശാഖപട്ടണം/കോയമ്പത്തൂരില്‍ നടത്തുന്ന എസ്‌.എസ്‌.ബി. ഇന്റര്‍വ്യൂവിന്‌ ക്ഷണിക്കും. രണ്ടു ഘട്ടങ്ങളിലായാണ്‌ ഇന്റര്‍വ്യൂ. ആദ്യഘട്ടത്തില്‍ ഇന്റലിജന്‍സ്‌ ടെസ്‌റ്റ്, പിക്‌ചര്‍ പെര്‍സപ്‌ഷന്‍, ഡിസ്‌കഷന്‍ ടെസ്‌റ്റ് എന്നിവയുണ്ട്‌. സൈക്കോളജിക്കല്‍ ടെസ്‌റ്റ്, ഗ്രൂപ്പ്‌ ടെസ്‌റ്റ്, ഇന്റര്‍വ്യൂ എന്നിവയുള്‍പ്പെട്ടതാണു രണ്ടാം ഘട്ടം. തുടര്‍ന്ന്‌ വൈദ്യപരിശോധന.

ആദ്യമായി എസ്‌.എസ്‌.ബി. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ തേഡ്‌ എ.സി. യാത്രാബത്ത നല്‍കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here