കേന്ദ്ര സര്‍വകലാശാല പൊതുപ്രവേശന പരീക്ഷ മലയാളം അടക്കം 13 ഭാഷകളില്‍ എഴുതാം

ന്യൂഡല്‍ഹി | 2022 – 23 അധ്യയന വര്‍ഷം മുതല്‍ കേന്ദ്ര സര്‍വകലാശാലകളിലെ നടത്തുന്ന പൊതുപ്രവേശന പരീക്ഷ മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ എഴുതാം.

അക്കാദമിക് സെഷന്‍ മുതല്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ വരെയുള്ള പ്രവേശനത്തിനാണ് പൊതുപരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നത്. 12-ാം ക്ലാസിലെ മാര്‍ക്കിനെ അടിസ്ഥാനമാക്കിയുള്ള നിലവിലെ പ്രവേശന രീതി പൂര്‍ണ്ണമായും മാറ്റിക്കൊണ്ടാണ് പൊതു പരീക്ഷ നടപ്പാക്കുന്നത്.

ദേശീയ പരീക്ഷാ ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന പരീക്ഷയില്‍ ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ ഭാഷകളിലും എഴുതാം. ഒറ്റത്തവണ രജിസ്‌ട്രേഷനാണുണ്ടാവുക. പ്ലസ്ടു സിലബസിനെ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങളെന്നും ശശി തരൂര്‍ എം.പിയെ വിദ്യാഭാസ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു.

പൊതുപ്രവേശ പരീക്ഷയെന്ന തീരുമാനം നവംബര്‍ 26നാണ് യു.ജി.സി സര്‍വകലാശാലകളെ അറിയിച്ചത്. പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖാപിക്കപ്പെട്ടതു മുതല്‍ കൂടുതല്‍ സര്‍വകലാശാലകളെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിസ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന്റെ കീഴിലലേക്ക് എത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു.

Students can attend the Central Universities Common Entrance Test (CUCET) in 13 languages, including Malayalam, for admission to central universities from the academic year 2022 – 23.

LEAVE A REPLY

Please enter your comment!
Please enter your name here