സ്‌നേഹവും സങ്കടവും കൊണ്ടു കുട്ടികള്‍ തീര്‍ത്ത മതില്‍… പൊളിച്ചു മാറ്റി ട്രാന്‍സ്ഫര്‍ നടപ്പാക്കുമോ ?

0

തിരുവള്ളൂര്‍: തങ്ങളുടെ പ്രീയപ്പെട്ട അധ്യാപകന് സ്ഥലംമാറ്റമാണെന്ന് മനസിലാക്കിയ കുട്ടികള്‍ അധ്യാപകനെ പുറത്തേക്കു വിടാതെ തടഞ്ഞു. ഗേറ്റ് ഉപരോധിച്ചും പൊട്ടിക്കരഞ്ഞും അവര്‍ ഗുരുനാഥനെ ഗുരുനാഥനെ അവര്‍ ക്ലാസ് മുറിയില്‍ തിരിച്ചെത്തിച്ചു. ഇതെല്ലാം കണ്ട് അധ്യാപകനും രക്ഷിതാക്കളും കൂടി കരയുന്ന രംഗം.

ഒടുവില്‍ വെള്ളിങ്ങരം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ജി. ഭഗവാന്റെ സ്ഥലംമാറ്റം താല്‍ക്കാലികമായി അധികൃതര്‍ മരവിപ്പിച്ചു. കുട്ടികള്‍ക്ക് ഭഗവാന്‍ രക്ഷിതാവിനെപ്പോലെയാണെന്ന് മറ്റു അധ്യാപകര്‍ പറയുന്നു. ഭഗവാന്‍ സ്‌കൂളില്‍ എത്തിയ 2014 നു ശേഷം ഇവിടെ പത്താം ക്ലാസ് പരീക്ഷയില്‍ ഒരാളും ഇംഗ്ലീഷനു തോറ്റിട്ടില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പാഠ്യപദ്ധതിക്കു പുറത്തുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന ഭഗവാന്റെ ക്ലാസുകള്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമായതിന്റെ പ്രകടനം കൂടിയാണ് സ്‌കൂളില്‍ അരങ്ങേറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here