തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി 4 ന് തുറക്കാന്‍ തീരുമാനമായി. ശനിയാഴ്ച പ്രവര്‍ത്തി ദിവസം ആക്കാനും തീരുമാനമായതായി പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. കോളേജുകളും സര്‍വ്വകലാശാലകളും രാവിലെ 8 മുതല്‍ വൈകിട്ട് 5 മണിവരെയാണ് പ്രവര്‍ത്തിക്കുക.
ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി അഞ്ച് മണിക്കൂര്‍ ക്ലാസ് എന്ന രീതിയിലാണ് പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. സ്കൂളുകള്‍ തുറക്കുന്നതിന് പ്രാരംഭ നടപടി എന്നോണം ക്ലാസ്മുറികളും ലാബുകളും ഹോസ്റ്റലുകളും അധ്യാപകരുടെയും പ്രിന്‍സിപ്പലിനെയും നേതൃത്വത്തില്‍ വൃത്തിയാക്കണം. അതിനായി 28 അധ്യാപകരോ പ്രിന്‍സിപ്പളോ ഹാജരായി ശുചീകരണം ഉറപ്പുവരുത്തണം.
ശനിയാഴ്ച പ്രവൃത്തി ദിവസമാക്കും. സെമസ്റ്റര്‍ അടിസ്ഥാനത്തില്‍ 50 ശതമാനം ഹാജരോടെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് കോളേജുകള്‍ പ്രവര്‍ത്തിക്കേണ്ടത്. കോളജുകളിലും സര്‍വകലാശാലകളിലും അഞ്ച്/ ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മുഴുവന്‍ പി.ജി ക്ലാസുകളുമാണ് ആരംഭിക്കേണ്ടത്. ഗവേഷകര്‍ക്കും എത്താം