തിരുവനന്തപുരം: സംസ്ഥാനത്തു തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

കാസര്‍കോട് ജില്ലയിലും തിരുവനന്തപുരത്തെ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലും സ്‌കൂളുകള്‍ക്ക് അവധിയാണ്. എന്നാല്‍ കോളേജുകള്‍ക്ക് ബാധകമല്ല. എറണാകുളത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ ഉണ്ടാകൂ. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.

കേരള, എംജി, ആരോഗ്യ, സാങ്കേതിക സര്‍വ്വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here