നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി(നിഫ്റ്റ്)യുടെ വിവിധ ക്യാമ്പസുകളില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്)ലെ വിവിധ സ്‌പെഷ്യലൈസേഷനുകളില്‍ കൈത്തൊഴിലുകാര്‍ക്കും അവരുടെ മക്കള്‍ക്കും സീറ്റുകള്‍ നീക്കിവച്ചിട്ടുണ്ട്. ഇത്തരത്തില്‍ നീക്കി വച്ചിട്ടുള്ള 25 സീറ്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കണ്ണൂരില്‍ രണ്ടു സീറ്റുകളുണ്ട്.

അപേക്ഷകര്‍ പ്ലസ് ടൂ/ തത്തുല്യ പരീക്ഷയോ, 3/4 വര്‍ഷ ഡിപ്ലോമയോ ജയിച്ചിരിക്കണം. സ്വന്തം പേരിലോ അച്ഛന്റെയോ അമ്മയുടെയോ പേരിലോ കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം ഹാന്‍ഡിക്രാഫ്റ്റ്/ഹാന്‍ഡ് ലൂസ് ഡവലപ്‌മെന്റ് കമ്മിഷണര്‍ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അനുദവിച്ചു നല്‍കിയ ആര്‍ട്ടിസാന്‍ ഫോട്ടോ ഐ.ഡി കാര്‍ഡ് വേണം. പ്രായം ഓഗസ്റ്റ് ഒന്നിനു 24 വയസ് കഴിയാന്‍ പാടില്ല.

ന്യുഡല്‍ഹി നിഫ്റ്റ് കാമ്പസില്‍ നടത്തുന്ന സ്റ്റുഡിയോ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.

അവസാന തീയതി: പൂരിപ്പിച്ച അപേക്ഷ നിഫ്റ്റിന്റെ ന്യൂഡല്‍ഹിയിലെ കേന്ദ്ര ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ മൂന്നാണ്.

അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here