കേരളത്തില്‍ എന്‍ജിനിയറിംഗ്, മെഡിസില്‍ ഫീസ് കൂടുമോ ? സ്വാശ്രയ പഠനത്തിന് കുറഞ്ഞ ഫീസ് കൂടി നിശ്ചയിക്കുമോ ?

0

ഡല്‍ഹി: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി ഫീസ് നിശ്ചയിച്ച കമ്മിഷന്‍ കുറഞ്ഞ ഫീസ് കൂടി നിശ്ചയിക്കുമോ ? ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്റെ ശിപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ അടുത്ത വര്‍ഷം മുതല്‍ എന്‍ജിനിയറിംഗ് അടക്കമുള്ള കോഴ്‌സുകള്‍ക്ക് കുറഞ്ഞ ഫീസ് കൂടി നിശ്ചയിക്കപ്പെടും.
പല സംസ്ഥാനങ്ങളും ജനകീയ കോഴ്‌സുകളുടെ ഫീസ് ഗണ്യമായി കുറച്ചിട്ടുണ്ട്. ഇതിനെതിരെ നിരവധി പരാതികളാണ് എ.ഐ.സി.ടി.ഇക്ക് ലഭിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ശിപാര്‍ശ. വിവിധ കോഴ്‌സുകളുടെ ഫീസ് നിശ്ചിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ സമിതി തത്വത്തില്‍ ഈ നിര്‍ദേശത്തോട് യോജിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
കമ്മിഷന്‍ കഴിഞ്ഞ വര്‍ഷം കോഴ്‌സുകള്‍ക്ക് നിശ്ചയിച്ച പരമാവധി ഫീസ് കര്‍ശനമായി നടപ്പാക്കാന്‍ എ.ഐ.സി.ടി.ഇ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരുകള്‍ ഫീസ് കുറയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മാനേജുമെന്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ 50,000 രൂപയാണ് സംസ്ഥാനത്തെ എന്‍ജിനയിംഗിനുള്ള കുറഞ്ഞ ഫീസ്. പുതിയ രീതയില്‍ കാര്യങ്ങള്‍ വന്നാല്‍, ഇത് ഇരട്ടിക്കു മുകളിലേക്ക് ഉയരുമെന്നാണ് ആശങ്ക. ഫീസ് വളരെ കുറച്ചു കൊടുത്തിട്ടും സംസ്ഥാനത്തെ മിക്ക കോളജുകളിലും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here