മാനേജുമെന്റുകള്‍ക്ക് തിരിച്ചടി: എം.ബി.ബി.എസ്. അഡ്മിഷന്‍ പൂര്‍ത്തിയാക്കിയത് 117 എന്‍.ആര്‍.ഐ സീറ്റുകള്‍ മെറിറ്റിലുള്‍പ്പെടുത്തി

0

തിരുവനന്തപുരം : മാനേജുമെന്റുകളുടെ കള്ളക്കളി നീക്കം സര്‍ക്കാര്‍ പൊളിച്ചു. അഡ്മിഷന്‍ പൂര്‍ത്തിയാകാതിരുന്ന എന്‍.ആര്‍.ഐ സീറ്റുകളെ മെറിറ്റ് സീറ്റുകളാക്കി സര്‍ക്കാര്‍ പോസ്റ്റിംഗ് നടത്തി. 117 എന്‍ആഐ സീറ്റ് മെറിറ്റ് സീറ്റാക്കി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയതോടെ  സ്പോട്ട് അഡ്മിഷനിലൂടെ മാത്രം 1088 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശം ലഭിച്ചു. 20 ലക്ഷം ഫീസുള്ള എന്‍ആര്‍ഐ സീറ്റ് മെറിറ്റിലേക്ക് മാറ്റിയതോടെ അഞ്ച് ലക്ഷം രൂപ ഫീസും ആറ് ലക്ഷം ബാങ്ക് ഗ്യാരന്റിയും നല്‍കി വിദ്യാര്‍ഥികള്‍ക്ക് എംബിബിഎസ് പ്രവേശനം നേടാനായി.

എന്‍ആര്‍ഐ ക്വോട്ടയില്‍ പ്രവേശനത്തിനായി മുഴുവന്‍ രേഖകളും ഹാജരാക്കാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാലാണ് പ്രവേശന നടപടി പ്രകാരം എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പ്രവേശനം പൂര്‍ത്തിയാക്കിയത്. സ്പോട്ട് അഡ്മിഷന്‍ നിര്‍ത്തിവയ്ക്കണമെന്ന ചില മാനേജ്മെന്റുകളുടെ ആവശ്യം സര്‍ക്കാര്‍ കണക്കിലെടുത്തില്ല.

സ്പോട്ട് അഡ്മിഷന്‍ പൂര്‍ത്തിയായതോടെ എംബിബിഎസില്‍സീറ്റുകള്‍ ശേഷിക്കുന്നില്ല. 30ന് ആരംഭിച്ച സ്പോട്ട് അഡ്മിഷനില്‍ പ്രവേശനം തേടി എത്തിയത് എണ്ണായിരത്തിലധികം വിദ്യാര്‍ഥികളാണ്. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളില്‍ 1714 ഒഴിവാണുണ്ടായിരുന്നത്. സുപ്രീംകോടതി, ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചായിരുന്നു പ്രവേശന നടപടികള്‍.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here