അവധിക്കാലം കഴിഞ്ഞു; ഇനി പഠനം

0

school-openingതിരുവനന്തപുരം: അവധിക്കാലം കഴിഞ്ഞു. രണ്ടുമാസത്തെ വേനലവധിക്കു ശേഷം സ്‌കൂളുകള്‍ ബുധനാഴ്ച തുറക്കും. പ്രവേശനോത്സവത്തോടെ ഒരു അധ്യയന വര്‍ഷത്തിനു കൂടി തുടക്കമാവും.

സംസ്ഥാനതല പ്രവേശനോത്സവം പട്ടം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സ്‌കൂള്‍ പ്രവേശനോത്സവം സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലും പഞ്ചായത്ത്‌ബ്ലോക്ക് തലങ്ങളിലും ഉണ്ടായിരിക്കും. സര്‍വശിക്ഷാ അഭിയാന്റെ കമ്മ്യൂണിറ്റി മൊബിലൈസേഷന്‍ മേഖലയിലെ ഫണ്ടുപയോഗിച്ചാണ് സംസ്ഥാനത്തെയാകെയുള്ള വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.

പ്രവേശനോത്സവഗാനം ഇക്കുറി ആലപിച്ചത് പിന്നണിഗായകന്‍ പി. ജയചന്ദ്രനാണ്. സര്‍വശിക്ഷാ അഭിയാന്‍ മീഡിയാ വിഭാഗം നിര്‍മ്മിച്ച ഗാനം മുതിര്‍ന്ന കുട്ടികള്‍ ആലപിച്ച് കുരുന്നുകളെ വരവേല്‍ക്കും. ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും ഉണ്ടായിരിക്കും. രണ്ടര ലക്ഷത്തോളം കുട്ടികള്‍ പുതുതായി വിദ്യാലയങ്ങളില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളുകള്‍ ഇന്നാണ് തുറക്കുന്നതെങ്കിലും കേന്ദ്രീയ വിദ്യാലയങ്ങള്‍ രണ്ടു ദിവസം മുമ്പുതന്നെ പ്രവര്‍ത്തനം ആരംഭിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here