ഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളിലേക്കുള്ള അഖിലേന്ത്യാ ക്വാട്ടയില്‍ ഒ.ബി.സിക്ക് 27 ശതമാനം സംവരണവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണവും ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എം.ബി.ബി.എസ്, എം.ഡി, ബി.ഡി.എസ്, എം.ഡി.എസ്., ഡിപ്ലോമ മെഡിക്കല്‍ പ്രോഗ്രാമുകള്‍ എന്നിവയില്‍ നടപ്പു അധ്യയന വര്‍ഷം മുതല്‍ തീരുമാനം ബാധകമാകും.

ദീര്‍ഘകാലമായുള്ള സംവരണ പ്രശ്‌നത്തിനു പരിഹാരം കാണാനായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളുടെ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് തീരുമാനം. എം.ബി.ബി.എസില്‍ 1500 ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദത്തില്‍ 2500 ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്കും തീരുമാനം പ്രയോജനം ചെയ്യും. കൂടാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 550 എം.ബി.ബി.എസ് അഡ്മിഷനുകള്‍ക്കും ആയിരത്തോളം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും തീരുമാനം ഗുണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here